ജി സാറ്റ് 6 വിക്ഷേപണം പരാജയത്തിലേക്ക്

ജി സാറ്റ് 6 വിക്ഷേപണം പരാജയത്തിലേക്ക്

ശ്രീഹരിക്കോട്ട: മാര്‍ച്ച് 29ന് വിക്ഷേപിച്ച ജി സാറ്റ് 6 എ ഉപഗ്രഹവുമായില്‍ നിന്ന് വിവരങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ.
ഉപഗ്രഹത്തിലെ ലാം എന്‍ജിന്‍ രണ്ടു തവണ പ്രവര്‍ത്തിപ്പിച്ചതിന് ശേഷമാണ് ബന്ധം നഷ്ടപ്പെട്ടതെന്നാണ് ഐഎഎസ്ആര്‍ഒ വിശദീകരിക്കുന്നത്. രാജ്യത്തിന് വാര്‍ത്താ വിനിമയ രംഗത്ത് ഏറെ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഉപഗ്രഹമാണിത്. മൊബീല്‍ ആശയവിനിമ മേഖലയിലായിരുന്നു ഇതിന്റെ പ്രയോജനം കൂടുതല്‍ പ്രതീക്ഷിച്ചിരുന്നത്.

ശനിയാഴ്ച ഉച്ചയോടെ തന്നെ വിക്ഷേപണത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്ന സൂചന ലഭിച്ചിരുന്നു. 36412 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയര്‍ത്തുന്നതിനായി വെള്ളിയാഴ്ച ഉപഗ്രഹത്തിലെ ഒന്നാമത്ത എഞ്ചിന്‍ 36 മിനിട്ട് പ്രവര്‍ത്തിപ്പിച്ചിരുന്നു. പിന്നീട് ഉപഗ്രഹത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭ്യമായിരുന്നില്ല. അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് മറുപടി ലഭിക്കാതായതോടെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ചെയര്‍മാനായി അദ്ദേഹം ചുമതലയേറ്റെടുത്തതിന് ശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമായിരുന്നു ഇത്.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വി എംകെ 2 റോക്കറ്റിലാണ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്.

Comments

comments

Categories: Slider, Top Stories