തകര്‍ന്നടിഞ്ഞ വിപണിയില്‍  ലാഭം കൊയ്യാന്‍ ക്രെഡിറ്റ്മന്ത്രി

തകര്‍ന്നടിഞ്ഞ വിപണിയില്‍  ലാഭം കൊയ്യാന്‍ ക്രെഡിറ്റ്മന്ത്രി

ചണ്ഡിഗഢ്: ബിപിഒ എക്‌സ്‌ക്യൂട്ടിവ് ആയ മഹേഷ് ലംബായുടെ പേഴ്‌സണല്‍ ലോണ്‍ അപേക്ഷ സ്വകാര്യ ബാങ്ക് തള്ളിയതിനെ തുടര്‍ന്ന് കാരണം അരാഞ്ഞ അദ്ദേഹത്തിന് ലഭിച്ചത് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ ആയി രേഖപ്പെടുത്തിയ 100 രൂപയുടെ കണക്കാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡ്യൂ പരിഹരിച്ചതെന്നായിരുന്നു ബാങ്ക് ചൂണ്ടിക്കാണിച്ച കുറ്റം. നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും തിരിച്ചടികളാവുന്നത് ഇങ്ങനെയാണ്. പ്രത്യേകിച്ച് പണപരമായ ഇടപാടുകളില്‍ കൂടുതല്‍ അടുക്കും ചിട്ടയും അത്യമാവശ്യമാണ്. മിക്കയാളുകളുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവമാണിത്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറില്‍ 35 ശതമാനത്തിലധികം പങ്ക് വഹിക്കുന്നത് റീപേമെന്റ് ട്രാക്ക് റെക്കോര്‍ഡാണ്.

ഒരാളുടെ ക്രെഡിറ്റ് മൂല്യത്തെ കാണിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പ നല്‍കുന്നവര്‍ ഇത് ഉറപ്പായും പരിശോധിച്ചിരിക്കും. അതിനാല്‍ തന്നെ സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ എത്രയെന്ന് മനസിലാക്കുന്നത് ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം പ്രാധാന്യമേറെയുള്ള കാര്യമാണെന്ന് ക്രെഡിറ്റ്മന്ത്രി സഹസ്ഥാപകന്‍ രഞ്ജിത് പുഞ്ച പറയുന്നു. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ക്രെഡിറ്റ് ഹെല്‍ത്ത് പ്ലാറ്റ്‌ഫോമാണ് ക്രെഡിറ്റ്മന്ത്രി. ഗൗരി മുഖര്‍ജി, ആര്‍ സുദര്‍ശന്‍ എന്നിവരാണ് മറ്റ് സഹസ്ഥാപകര്‍.

സാധാരണഗതിയില്‍ 300 മുതല്‍ 900 വരെയാണ് ക്രെഡിറ്റ് സ്‌കോര്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ അയാള്‍ക്ക് വായ്പ നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് മടിയുണ്ടാവില്ല. കാരണം അയാളുടെ റെക്കോര്‍ഡുകള്‍ എല്ലാം മികച്ചതായിരിക്കും. ഒരാളുടെ ശാരീരിക നില പരിശോധിക്കുന്നത് പോലെ തന്നെയാണ് ഇതും. ക്രെഡിറ്റ് ചെക്കപ്പില്‍ അയാള്‍ മുമ്പ് എടുത്തിട്ടുള്ള വായ്പകളും അതിന്റെ തിരിച്ചടവും മുടക്കവുമെല്ലാം മനസിലാക്കാന്‍ സാധിക്കും.

മേഖലയിലെ മികച്ച സാന്നിധ്യമായി പ്രവര്‍ത്തനം തുടരുന്ന സ്ഥാപനമാണ് ക്രെഡിറ്റ്മന്ത്രി. 5 മില്യണ്‍ ഉപഭോക്താക്കളും 47ല്‍ അധികം വായ്പാദായകരും അടങ്ങിയ കമ്പനി, വിവിധ നിക്ഷേപകരില്‍ നിന്നായി 10.2 മില്യണ്‍ ഡോളര്‍ ഫണ്ട് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ക്വോന കാപിറ്റല്‍, ഐഡിജി പാര്‍ട്‌ണേഴ്‌സ്, അക്കിയോണ്‍ വെഞ്ച്വര്‍ ലാബ് എന്നിവയാണ് മുഖ്യ നിക്ഷേപകര്‍. ക്രെഡിറ്റ് മന്ത്രി വഴി ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്‌ക്കെല്ലാം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് പുറമെ നിലവിലെ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഇല്ലാതാക്കാനും ക്രെഡിറ്റ്മന്ത്രി സേവനങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ഡാറ്റയെയും സാങ്കേതിക വിദ്യകളെയും ഇന്ത്യയിലെ വായ്പാ വിതരണ സജ്ജീകരണങ്ങളുടെ തലങ്ങളിലേക്ക് വിന്യസിച്ചിരിക്കുകയാണ്. ക്രെഡിറ്റ് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയാ ഡാറ്റ പോലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം ക്രെഡിറ്റ് പ്രൊഫൈല്‍ തയ്യാറാക്കാനും വായ്പാ ശേഷി വിലയിരുത്താനും ക്രെഡിറ്റ്മന്ത്രി അവസരമൊരുക്കുന്നുണ്ട്. പ്രൊഫൈല്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഉപഭോക്താവിന് അനുയോജ്യമായ വായ്പകളും മറ്റുമായി മാച്ച് ചെയ്യപ്പെടും. രംഗത്തെ സാധ്യത വളരെ വലുതാണ്. 1.3 ബില്യണ്‍ ആളുകള്‍ ഉള്ള രാജ്യത്ത് 35 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ മാത്രമേ ക്രെഡിറ്റ് ബ്യൂറോകളുടെ കൈവശം ലഭ്യമായിട്ടുള്ളൂ. ഇതിന് പുറമെ ഫോര്‍മല്‍ ക്രെഡിറ്റ് സംവിധാനങ്ങളിലേക്ക് കടന്നുവരാത്ത 300 മില്യണ്‍ ആളുകളും പുറത്തുണ്ട്. തങ്ങളുടെ സേവനത്തെ പ്രാദേശിക തലത്തിലും ഗ്രാമപ്രദേശങ്ങളിലും വ്യാപിപ്പിക്കാനാണ് പരിശ്രമിക്കുന്നതെന്നാണ് പുഞ്ച പറയുന്നത്. ഇന്നും കുശാഗ്രബുദ്ധിയില്ലാതെയുള്ള പ്രവര്‍ത്തനമാണ് ഇന്ത്യയിലെ ക്രെഡിറ്റ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഇതില്‍ മാറ്റം വരണം. ഗ്രാമീണ തലങ്ങളിലും മറ്റും വായ്പാ സേവനങ്ങളുമായി പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അനധികൃത വായ്പാദായകരായിരിക്കും. ഇത്തരം വിപണികളെ സാങ്കേതികപരവും സേവനപരവുമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ക്രെഡിറ്റ്മന്ത്രി ലക്ഷ്യം വെക്കുന്നത്.

ക്രിക്കറ്റിലെ ഫൈവ് മാച്ച് ശ്രേണിയില്‍ ഒന്നാം ഇന്നിംഗ്‌സ് പവര്‍ പ്ലേയിലെന്ന പോലെയാണ് ഇന്ത്യയുടെ നിലയെന്ന് പ്രൈം വെഞ്ച്വര്‍ മാനേജിംഗ് പാര്‍ട്ണര്‍ സഞ്ജയ് സ്വാമി പറഞ്ഞു. ക്രെഡിറ്റ് മന്ത്രി പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. കുറഞ്ഞ കാലഘട്ടത്തിനകം തന്നെ പുതിയ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നവരാണ് ഈ മത്സരത്തില്‍ വിജയിക്കുകയെന്നും. ഈ പൊരുത്തപ്പെടല്‍ തന്നെയാണ് ഏറ്റവും വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ സ്ഥാപനത്തിന്റെ സാന്നിധ്യം വിപണിയില്‍ അറിയിക്കുക എന്നതും വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. എന്നാല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ടെലിവിഷന്‍ ഇതിനൊരു മികച്ച മാധ്യമല്ലെന്നാണ് പുഞ്ചയുടെ അഭിപ്രായം. അതിനുപരിയായി, ആദ്യമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്രെഡിറ്റ് സ്‌കോര്‍ ലഭ്യമാക്കുന്ന സ്ഥാപനമെന്ന ഖ്യാതി ഉയര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത്. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍, ഹോം ലോണ്‍, ഓട്ടോ ലോണ്‍ തുടങ്ങിയവയെല്ലാം ക്രെഡിറ്റ്മന്ത്രി ലഭ്യമാക്കും. വായ്പ തേടുന്നവരെ ശരിയായ പാതയിലേക്ക് നയിക്കുന്ന പരിശീലകനാണ് ക്രെഡിറ്റ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy