ഫെയിം 2 : ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 8,730 കോടി രൂപയായി വര്‍ധിപ്പിക്കും

ഫെയിം 2 : ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 8,730 കോടി രൂപയായി വര്‍ധിപ്പിക്കും

ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 8,730 കോടി രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 5,550 കോടി രൂപയും ഇലക്ട്രിക് ബസ്സുകള്‍ക്ക് 2,500 കോടി രൂപയും ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍ക്ക് 1,000 കോടി രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ, ഹൈ-സ്പീഡ് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡിയിനത്തില്‍ 600 കോടി രൂപയും ഹൈ-സ്പീഡ് മൂന്നുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 750 കോടി രൂപയും നീക്കിവെയ്ക്കും.

ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. പ്രാദേശികമായി കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ട എല്ലാ അനുമതികളും എടുത്തുകളയണമെന്നാണ് നിതി ആയോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഇവി ബാറ്ററി നിര്‍മ്മാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ട എല്ലാ അനുമതികളും എടുത്തുകളയണമെന്നാണ് നിതി ആയോഗ് നിര്‍ദ്ദേശം

വര്‍ഷാവര്‍ഷം പുതുക്കേണ്ട, ചെലവേറിയ അനുമതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രോത്സാഹനവും ആശ്വാസവുമാകും. നിതി ആയോഗ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ചേര്‍ന്നാണ് ഈ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ നഗര പരിധിയിലും സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസ്സുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

Comments

comments

Categories: Auto