ബിഎംഡബ്ല്യു കാറുകളുടെ വില വര്‍ധിപ്പിച്ചു

ബിഎംഡബ്ല്യു കാറുകളുടെ വില വര്‍ധിപ്പിച്ചു

3 മുതല്‍ 5.5 ശതമാനം വരെയാണ് വില വര്‍ധന

ന്യൂഡെല്‍ഹി : മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിക്കുകയാണെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. 3 മുതല്‍ 5.5 ശതമാനം വരെയാണ് വില വര്‍ധന. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതാണ് വില വര്‍ധനയ്ക്ക് കാരണം.

3 സീരീസ്, 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ്, എക്‌സ്1, എക്‌സ്3, എക്‌സ്5 കാറുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതാണ് വില വര്‍ധനയ്ക്ക് കാരണം

നിസ്സാന്‍, ഡാറ്റ്‌സണ്‍, ഔഡി എന്നിവര്‍ വില വര്‍ധിപ്പിച്ചിരുന്നു. നിസ്സാന്‍, ഡാറ്റ്‌സണ്‍ മോഡലുകളുടെ വില രണ്ട് ശതമാനമാണ് വര്‍ധിപ്പിച്ചത്. അതേസമയം ഔഡി മുഴുവന്‍ മോഡലുകളുടെയും വില നാല് ശതമാനം വരെ വര്‍ധിപ്പിച്ചു. 1 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ ഔഡി കാറുകള്‍ക്ക് വില വര്‍ധിക്കും.

Comments

comments

Categories: Auto