ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

എബിഎസ് വേര്‍ഷന് 2,000 രൂപ വര്‍ധിച്ചു ; പുതിയ ഡെല്‍ഹി എക്‌സ് ഷോറൂം വില 1.58 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ബജാജ് ഓട്ടോയുടെ ഫ്‌ളാഗ്ഷിപ്പ് ബൈക്കായ ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു. നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ എബിഎസ് വേര്‍ഷന് 2,000 രൂപയാണ് വര്‍ധിച്ചത്. 1,58,275 രൂപയാണ് പുതിയ വില. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കാത്ത ഡോമിനറിന്റെ വിലയിലും 2,000 രൂപയുടെ വര്‍ധന വരുത്തി. 1,44,113 രൂപയാണ് പുതിയ വില. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില. അതേസമയം, ഡിമാന്‍ഡ് കുറഞ്ഞതിനെതുടര്‍ന്ന് ഡോമിനര്‍ നോണ്‍-എബിഎസ് വേര്‍ഷന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചതായി ബജാജ് ഓട്ടോ ഈയിടെ അറിയിച്ചിരുന്നു. ബജാജ് ഓട്ടോയുടെ സ്‌പോര്‍ട്‌സ് ക്രൂസറാണ് ബജാജ് ഡോമിനര്‍.

ബജാജ് ഡോമിനറിന്റെ 2018 എഡിഷന്‍ ജനുവരിയിലാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തെ മോഡലില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് 2018 ബജാജ് ഡോമിനര്‍ വിപണിയിലെത്തിച്ചത്. എന്നാല്‍ അന്ന് വില വര്‍ധിപ്പിച്ചിരുന്നില്ല. പുതിയ കളര്‍ സ്‌കീമുകള്‍, സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അലോയ് വീലുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. അതേസമയം മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റം വരുത്തിയില്ല.

373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ബജാജ് ഡോമിനറിന് കരുത്ത് പകരുന്നത്. 8,000 ആര്‍പിഎമ്മില്‍ 34.5 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ പരമാവധി 35 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ച് ലഭിച്ചിട്ടുണ്ട്.

ബജാജ് ഡോമിനറിന്റെ 2018 എഡിഷന്‍ ജനുവരിയിലാണ് പുറത്തിറക്കിയത്. എന്നാല്‍ അന്ന് വില വര്‍ധിപ്പിച്ചിരുന്നില്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ ബൈബ്രെം ബ്രാന്‍ഡിലുള്ള ഡിസ്‌ക് ബ്രേക്കുകളാണ് രണ്ട് ചക്രങ്ങളിലും നല്‍കിയിരിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് മറ്റൊരു ഫീച്ചറാണ്.

Comments

comments

Categories: Auto