ആപ്പ് അധിഷ്ഠിത വോയ്‌സ് കോളുകള്‍ അതിവേഗ വളര്‍ച്ചയില്‍

ആപ്പ് അധിഷ്ഠിത വോയ്‌സ് കോളുകള്‍ അതിവേഗ വളര്‍ച്ചയില്‍

ന്യൂഡെല്‍ഹി: അത്രയധികം കാലമൊന്നുമായിട്ടില്ല, വാട്‌സാപ്പ്, ഫേസ്‌ടൈം, വൈബര്‍ തുടങ്ങിയ കമ്പനികള്‍ സൗജന്യമായി അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിട്ട്. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് അല്‍പ്പം കൂടി മാറുകയാണ്. ആഭ്യന്തര കോളുകള്‍ ചെയ്യാനും ഈ വെബ് അധിഷ്ഠിത ആപ്പുകള്‍ സ്ഥിരമായി ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. വിഡിയോ കോള്‍ സൗജന്യമായി ചെയ്യുന്നതില്‍ ഉപഭോക്താക്കള്‍ സന്തോഷവാന്‍മാരാണ്. എന്നാല്‍ ടെലികോം കമ്പനികളുടെ മുഖം ചുവക്കാന്‍ തുടങ്ങി, ഭയം കാരണം. സൗജന്യ വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന കിടിലന്‍ ഡാറ്റ പാക്കേജുകള്‍ നല്‍കിയിട്ടും ഉപഭോക്താക്കള്‍ ആപ്പുകളെ തന്നെ കോളുകള്‍ക്ക് ആശ്രയിക്കുന്നതാണ് ടെലികോം കമ്പനികളെ ആശങ്കയിലാഴ്ത്തുന്നത്.

2016 മുതലാണ് ആഭ്യന്തര കോളുകള്‍ക്കും ആപ്പുകളെ ഉപയോഗപ്പെടുത്തുന്ന പ്രവണത ശക്തിപ്പെട്ടത്. സ്മാര്‍ട്ട്‌ഫോണുകളുടെ കടന്നുകയറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭിക്കുന്നത് സര്‍വസാധാരണമായതും വൈഫൈ സ്‌പോട്ടുകളുടെ ലഭ്യതയുമാണ് ഇതിന് വഴിവെച്ചത്. ടെലികോം കമ്പനികള്‍ മുഖേന ഫോണ്‍ ചെയ്യുമ്പോള്‍ കോള്‍മുറിയലും കാള്‍ കണ്ക്റ്റ് ചെയ്യുന്നതിലെ സാങ്കേതികപ്രശ്‌നങ്ങളും കൂടിയതാണ് ആപ്പ് അധിഷ്ഠിത കോളുകള്‍ക്ക് പ്രിയമേറാന്‍ കാരണമെന്നാണ് ടെലികോം ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് സ്ഥാപനമായ വാര്‍പ്പ് സ്പീഡ് നിരീക്ഷിക്കുന്നത്.

കോളുകളുടെ ഡാറ്റാ വിശകലനം ചെയ്യുമ്പോള്‍ ആഭ്യന്ത കോളുകള്‍ക്കാണ് ഏറ്റവും തിരക്കേറിയതെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ആഭ്യന്തര തലത്തില്‍ ആപ്പ് വഴിയുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ 24.64 ബില്യണ്‍ മിനിറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 101 ശതമാനത്തിലേറെ വളര്‍ച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്. 2017ലേക്ക് വരുമ്പോള്‍ 60.50 ബില്യണ്‍ മിനിറ്റ് ആഭ്യന്തര ഔട്ട്‌ഗോയിംഗ് കോളുകളുമായി 145 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇതിനൊപ്പം അന്താരാഷ്ട്ര കോളുകളും വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. 2016ല്‍ 21.56 ബില്യണ്‍ മിനിറ്റ് അന്താരാഷ്ട്ര കോളുകളുമായി 17 ശതമാനത്തിന്റെ വളര്‍ച്ചയും 2017ല്‍ 25.92 ബില്യണ്‍ മനിറ്റ് അന്താരാഷ്ട്ര കോളുകളുമായി 20 ശതമാനത്തിന്റെ വളര്‍ച്ചയും ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാം ഉള്‍പ്പെടുത്തി 46.20 ബില്യണ്‍ ആപ്പ് അധിഷ്ഠിത കോളുകളാണ് 2016ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 51 ശതമാനത്തിന്റെ വളര്‍ച്ച. 2017ല്‍ 87ശതമാനം വളര്‍ച്ചയുമായി ഇത് 86.40 ബില്യണ്‍ മിനിറ്റായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ ആഭ്യന്തര കോളുകളില്‍ ഇത്തരത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ചെലവേറിയതായതിനാല്‍ ആദ്യകാലങ്ങളില്‍ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയിരുന്നത് അന്താരാഷ്ട്ര കോളുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളുടെ വരവ് ഇത്തരം ചെലവുകള്‍ ഇല്ലാതാക്കി എന്നതിനൊപ്പം തന്നെ സജ്ജീകരണങ്ങളെ ലഘൂകരിക്കുകയും ചെയ്തുവെന്ന് റാപ്‌സ്പീഡ് റീഡ്‌സ് സ്ഥാപക നേഹ ധരിയ പറയുന്നു. ഇതെല്ലാം പ്രാദേശിക കോളുകളുടെ ഉപയോഗത്തിലേക്കും ജനങ്ങളെ തിരിച്ചുവിടാന്‍ പ്രാപ്തമാക്കുന്ന ഘടകങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ധാരാളമായി ഡാറ്റാ കുറഞ്ഞ ചെലവില്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കാലത്തേത്തുമായി താരതമ്യം ചെയ്യുമ്പോള്‍ 95 ശതമാനത്തോളം ചെലവ് കുറവാണ് ഇന്റര്‍നെറ്റ് രംഗത്ത് കണക്കാക്കിയിരിക്കുന്നത്. ഈ ഡാറ്റാ മുഴുവന്‍ ആളുകള്‍ വീഡിയോ കാണുന്നതിന് മാത്രമല്ല, മറിച്ച് കോളുകള്‍ വിളിക്കുന്നതിലേക്കും വിനിയോഗിക്കുന്നുണ്ടെന്നും, മറ്റ് കോളുകളുടെ തടസങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നത് ഇതാണെന്നും പ്രമുഖ ടെലികോം സ്ഥാപനത്തിന്റെ വക്താവ് വ്യക്തമാക്കി. ഐഎഎംഎഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2013 മുതല്‍ വോയ്‌സ് കോളുകളുടെ ചെലവില്‍ വന്‍ കുറവാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനൊപ്പം വിഡിയോ കോളുകള്‍ക്കായുള്ള ചെലവിലും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 2013 മുതല്‍ 2017 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഡാറ്റായും വോയ്‌സ് കോളും തമ്മിലുള്ള അനുപാതം 45:55ല്‍ നിന്നും 84:16 ആയി മാറി. ആപ്പ് അതിഷ്ടിത അന്താരാഷ്ട്ര കോളുകളിലും ഈ വളര്‍ച്ച പ്രകടമാകുമെന്നാണ് ധരിയ പറയുന്നത്. പ്രാദേശികമായ സിവിശേഷതകളുടെ പിന്‍ബലത്തില്‍ ആഭ്യന്തര കോളുകളും വളര്‍ച്ച പ്രാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech