AI നിരീക്ഷണവും, ഭാവിയിലെ തൊഴിലിടങ്ങളും

AI നിരീക്ഷണവും, ഭാവിയിലെ തൊഴിലിടങ്ങളും

സാങ്കേതികരംഗത്തു മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നു ബിസിനസിലേക്കും കടന്നുകയറിയിരിക്കുന്നു. തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം സര്‍വസാധാരണമായിരിക്കുന്നു. ജീവനക്കാരുടെ ഓരോ ചലനങ്ങളും അറിയാന്‍ ഒരു റിസ്റ്റ് ബാന്‍ഡിന്റെ സഹായത്തോടെ സാധിക്കുന്നു. ചില ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷം ഏതൊക്കെ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുമെന്നും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. വൈദ്യുതിയേക്കാള്‍ മനുഷ്യനു ഭാവിയില്‍ പ്രയോജനപ്പെടാനിരിക്കുന്നത് എഐയാണെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അഭിപ്രായപ്പെട്ടിരിക്കുന്നു.

സാങ്കേതിക ലോകത്തിനപ്പുറത്തേയ്ക്കും വളര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഇന്നു ബിസിനസിലേക്കു കടന്നുകയറുകയാണ്. ഒരു സ്ഥാപനത്തിന് അവരുടെ സേവനത്തിന്റെയോ ഉത്പന്നത്തിന്റെയോ വിപണിയിലെ ഡിമാന്‍ഡ് മുന്‍കൂട്ടി അറിയാനും, ജോലിക്കാരെ നിയമിക്കാനും, കസ്റ്റമറുമായി ഇടപെടാനും എല്ലാ സ്ഥാപനങ്ങളും ഇന്ന് എഐയെ പരമാവധി പ്രയോജനപ്പെടുത്തുന്നു. എഐ അനുബന്ധ ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമായി 2017-ല്‍ വിവിധ കമ്പനികള്‍ 22 ബില്യന്‍ ഡോളറാണു ചെലവഴിച്ചത്. 2015-ുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്ക് 26 മടങ്ങ് കൂടുതല്‍ വരും. കണ്‍സല്‍ട്ടന്‍സി രംഗത്തെ Think Tank (വിദഗ്ധര്‍) എന്നു വിശേഷണമുള്ള McKinsey Global Institute ന്റെ കണക്ക്പ്രകാരം, മാര്‍ക്കറ്റിംഗിലും, സെയില്‍സിലും, വിതരണ ശൃംഖലയിലും എഐ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അത് വന്‍ലാഭം ഉണ്ടാക്കുമെന്നും (അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.7 ട്രില്യന്‍ ഡോളര്‍), ഉയര്‍ന്ന ക്ഷമത കൈവരിക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. fire,electricity എന്നിവയേക്കാള്‍ മനുഷ്യനു ഭാവിയില്‍ പ്രയോജനപ്പെടാന്‍ പോകുന്നത് എഐ ആയിരിക്കുമെന്നു ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെ ഈയടുത്ത കാലത്തു പറയുകയുണ്ടായി. ഈയൊരു പ്രസ്താവനയില്‍നിന്നും ഊഹിക്കാമല്ലോ എഐയുടെ ഗുണങ്ങള്‍ എത്രത്തോളമായിരിക്കുമെന്ന്. എഐയെ കുറിച്ച് ആഡംബരപരമായി വിവരിക്കുമ്പോള്‍ തന്നെ, അവ ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ട്, എന്നാല്‍ അതോടൊപ്പം പ്രതീക്ഷയും ഉളവാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ വേഗത്തില്‍, അവ നഷ്ടപ്പെടുത്താന്‍ സാഹചര്യമൊരുക്കുമെന്നാണ് ഒരു കോണില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പരാതി. എന്നാല്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുവാനും, തൊഴിലാളികള്‍ക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹിക്കുന്ന ആനുകൂല്യം ഉറപ്പാക്കുവാനും എഐക്ക് സാധിക്കുമെന്നത് ഇതിന്റെ ഒരു ഗുണമായി കണക്കാക്കുന്നുണ്ട്.

തൊഴിലിടങ്ങളെ പരിവര്‍ത്തനപ്പെടുത്തും

നമ്മള്‍ക്കു അധികം പരിചിതമല്ലാത്തതും, എന്നാല്‍ വളരെ പ്രാധാന്യമുള്ളതുമായ കാര്യമാണ് എഐ എങ്ങനെയാണു ജോലിസ്ഥലത്തെ പരിവര്‍ത്തനം ചെയ്യുകയെന്നത്. എഐ ഉപയോഗിക്കുന്നതിലൂടെ ജീവനക്കാര്‍ക്കു മേല്‍ മാനേജര്‍ക്ക് അസാധാരണമായ നിയന്ത്രണം നേടാന്‍ സാധിക്കുമെന്നത് ഇന്ന് ഒരു യാഥാര്‍ഥ്യമാണ്. വെയര്‍ഹൗസ് ജീവനക്കാരുടെ ഓരോ ചലനങ്ങളും അറിയാന്‍ സാധിക്കുന്ന Wrist band(കൈയില്‍ കെട്ടുന്ന ചരട്) ആമസോണ്‍ വികസിപ്പിച്ചിരിക്കുന്നു. ഇതിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിനായി ആമസോണ്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. Workday എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനം, ഏതൊക്കെ ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു പോകുമെന്ന് 60 ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷം പ്രവചിക്കും. ഓഫീസിനു ചുറ്റുമുള്ള ജീവനക്കാരെ ട്രാക്ക് ചെയ്യാനും അവര്‍ സഹപ്രവര്‍ത്തകരുമായി എത്രത്തോളം നന്നായിട്ടാണു ഇടപഴകുന്നത് എന്നറിയാനും Humanyze എന്ന സ്റ്റാര്‍ട്ട് അപ്പ് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഐഡി ബാഡ്ജിലൂടെ സാധിക്കും.

മാനേജര്‍മാര്‍ക്കും മുതലാളിമാര്‍ക്കും മാത്രമല്ല, ജീവനക്കാര്‍ക്കും എഐ കൊണ്ട് നേട്ടമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്ക് വേതന വര്‍ധനയും പ്രൊമോഷനും ലഭിക്കുന്നത് ഉറപ്പാക്കാനാവും, അതീവ സുരക്ഷ ആവശ്യമുള്ള തൊഴിലിടങ്ങളില്‍ എഐ ഉപയോഗിച്ചു ജീവനക്കാര്‍ എത്രത്തോളം സുരക്ഷിതരാണെന്നും അറിയാന്‍ സാധിക്കും.

ജോലിസ്ഥലത്തെ നിരീക്ഷണം ഇന്നു പുതിയൊരു കാര്യമേയല്ല. ഓരോ ജീവനക്കാരന്റെയും ലോഗിന്‍ ഇന്‍, ലോഗ് ഔട്ട് വിവരങ്ങള്‍ പരിശോധിച്ചു സ്ഥാപനത്തിലെ നിഷ്‌ക്രിയരായ തൊഴിലാളികളെ കണ്ടെത്താന്‍ മുതലാളിക്കു സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ എളുപ്പത്തില്‍ മേല്‍സൂചിപ്പിച്ച എഐ സംവിധാനങ്ങളിലൂടെ ജീവനക്കാരുടെ കാര്യക്ഷമത കണ്ടെത്താന്‍ സാധിക്കുന്നു. എഐ, തൊഴിലിടങ്ങളില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. Slack എന്ന workplace messaging app ഉപയോഗിച്ചാല്‍ മുതലാളിക്ക് അയാളുടെ കീഴിലുള്ള ഒരു ജീവനക്കാരന്‍, ജോലി എത്ര വേഗം ചെയ്തു തീര്‍ക്കുമെന്നറിയാന്‍ സാധിക്കും. മാനേജര്‍മാര്‍ക്കും മുതലാളിമാര്‍ക്കും മാത്രമല്ല, ജീവനക്കാര്‍ക്കും എഐ കൊണ്ട് നേട്ടമുണ്ടാകുമെന്നു കരുതുന്നുണ്ട്. അര്‍ഹതപ്പെട്ട ജീവനക്കാര്‍ക്കു വേതന വര്‍ധനയും പ്രൊമോഷനും ലഭിക്കുന്നത് ഉറപ്പാക്കാനാവും, അതീവ സുരക്ഷ ആവശ്യമുള്ള തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ എത്രത്തോളം സുരക്ഷിതരാണെന്നും എഐ സംവിധാനങ്ങളിലൂടെ അറിയാന്‍ സാധിക്കും. ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ക്ക് ലിംഗമോ, ജാതിയോ പരിഗണിക്കാതെ നീതിപൂര്‍വ്വകമായി കൂലി നല്‍കാനും അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുവാനും എഐ സംവിധാനത്തിലൂടെ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് & ഡവലപ്‌മെന്റ് കേന്ദ്രമായി മാറ്റിയെടുക്കാന്‍ ടെക് ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും പാരീസില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ലേണിംഗില്‍ ഗവേഷണം നടത്തുന്നതിനായി പ്രത്യേകം സജ്ജീകരിച്ച എഐ ലാബ് പാരീസില്‍ നിര്‍മിക്കുമെന്നു ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിനു പാരീസില്‍ നിലവില്‍ ഒരു എഐ ലാബ് ഉണ്ട്. ഈ ലാബിലെ ഗവേഷകരുടെ എണ്ണം വര്‍ധിപ്പിക്കുവാനാണു ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

എഐ വികസനം: പാരീസ് നഗരം കേന്ദ്രീകരിക്കാന്‍ വമ്പന്മാര്‍

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് & ഡവലപ്‌മെന്റ് കേന്ദ്രമായി മാറ്റിയെടുക്കാന്‍ ടെക് ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇരുകമ്പനികളും പാരീസില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ലേണിംഗില്‍ ഗവേഷണം നടത്തുന്നതിനായി പ്രത്യേകം സജ്ജീകരിച്ച എഐ ലാബ് പാരീസില്‍ നിര്‍മിക്കുമെന്നു ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിനു പാരീസില്‍ നിലവില്‍ ഒരു എഐ ലാബ് ഉണ്ട്. ഈ ലാബിലെ ഗവേഷകരുടെ എണ്ണം വര്‍ധിപ്പിക്കുവാനാണു ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. 2022-ാടെ 10 മില്യന്‍ യൂറോ നിക്ഷേപിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളെ പോലെ ഫ്രാന്‍സിനെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്‍പന്തിയിലെത്തിക്കുവാന്‍ പ്രസിഡന്റ് മാക്രോണിനു താത്പര്യമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മാക്രോണ്‍ ഫ്രാന്‍സിന്റെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് ടെക്‌നോളജി കമ്പനികളെ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ പ്രസിഡന്റായതിനു ശേഷം അദ്ദേഹം കൂടുതല്‍ ഊര്‍ജ്ജസ്വലമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. പ്രത്യേക വിസാ നിയമം, നികുതി ഇളവ് തുടങ്ങിയവയാണ് എഐ രംഗത്തെ പ്രോത്സാഹിപ്പിക്കുവാന്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special, Slider, Tech