ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

റാഞ്ചി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 9 വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജില്ലാ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയതായി ഛാത്ര ജില്ലാ പൊലിസ് മേധാവി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചുവെങ്കിലും പത്താം ക്ലാസിലെ പുനപരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Comments

comments

Categories: FK News
Tags: CBSE

Related Articles