ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട എംപിമാരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടന്ന് ബാര്‍ കൗണ്‍സില്‍

ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട എംപിമാരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ച എംപിമാരായ അഭിഭാഷകര്‍ ഇനി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാര്‍ കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്‌വി, വിവേക് തന്‍ഖ തുടങ്ങിയവരാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകരായ എംപിമാര്‍. വിലക്ക് മറികടക്കുന്നപക്ഷം ഇവരുടെ പ്രാക്ടീസിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും ബാര്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് തീങ്കളാഴ്ചയോടെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞ ജനുവരിയില്‍ നാല് ജഡ്ജിമാര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റിന് നീക്കം തുടങ്ങിയത്. കോണ്‍ഗ്രസിന് പുറമെ ഇടതുപാര്‍ട്ടികളും എസ്പി, തൃണമുല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ കക്ഷികളും ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

Comments

comments

Categories: FK News
Tags: impeachment

Related Articles