ഒറ്റമുറിവെളിച്ചം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

ഒറ്റമുറിവെളിച്ചം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

മികച്ച ചലചിത്രത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറിവെളിച്ചം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേയ് 7 മുതല്‍ 12 വരെ നടക്കുന്ന ഫെസ്റ്റിവെലില്‍ 11 നാണ് ഒറ്റമുറിവെളിച്ചം പ്രദര്‍ശിപ്പിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വൈവാഹിക ബലാല്‍സംഘം എന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്.  ദീപക് പരംബോലും(ചന്ദ്രന്‍), വിനീത കോശിയുമാണ്(സുധ) സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഇലക്ട്രീഷനായ ഭര്‍ത്താവ് ചന്ദ്രനൊപ്പം ഒറ്റമുറി മാത്രമുളള ഭര്‍തൃ വീട്ടിലേക്ക് എത്തുന്ന സുധയുടെ അസ്വസ്ഥതയാര്‍ന്ന ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. സുധയുടെ സ്വകാര്യതയ്ക്ക് വിലങ്ങുതടിയായി മുറിയില്‍ കത്തിനില്‍ക്കുന്ന ഒരിക്കലും അണക്കാനാവാത്ത ഒരു ലൈറ്റ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് യുട്യൂബില്‍ വീഡിയോ കണ്ടത്.

 

Comments

comments

Categories: FK News, Movies