ഓഖി ദുരന്തം; സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ സഭ

ഓഖി ദുരന്തം; സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍സനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസൈപാക്യം 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ 60 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഒരുപാട് യാനങ്ങള്‍ പോയിട്ടുണ്ട്. എഞ്ചിന്‍, കട്ടമരം, ബോട്ട്, പ്ലൈവുഡ് എന്നിവയുടെ നഷ്ടം സംബന്ധിച്ച് സഭയ്ക്ക് കൃത്യമായ കണക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇനിയെങ്കിലും മുന്നോട്ടുവരുമെന്ന പ്രത്യാശ്യയും അദ്ദേഹം പ്രകടിപ്പിച്ചു. യാനങ്ങള്‍ പോയവര്‍ക്ക് 30,000 രൂപ വീതവും 290 പേര്‍ക്ക് അടിയന്തര സഹായമായി 30,000 രൂപ വീതവും സഭ നല്കിയെന്നും മുഴുവന്‍ പരിഹരിക്കാന്‍ സഭയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചുവെങ്കിലും തങ്ങള്‍ ഭരണ കെടുകാര്യസ്ഥതയുടെ ഇരകളാവുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

Comments

comments

Categories: FK News