ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ തീവണ്ടിയെത്തി

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ തീവണ്ടിയെത്തി

കൊല്ലം: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം-ചെങ്കോട്ട പാതയില്‍ ആദ്യ തീവണ്ടി ഓടിയെത്തി. ചെന്നൈയില്‍ നിന്നും പുറപ്പെട്ട താംബരം എക്‌സ്പ്രസ് ആണ് ഓരോ സ്റ്റേഷനുകളിലെയും സ്വീകരണം ഏറ്റുവാങ്ങി കൊല്ലത്തെത്തിയത്.

കൊല്ലം -ചെന്നൈ സഞ്ചാരത്തിന് മൂന്ന് മണിക്കൂര്‍ കുറയ്ക്കാം എന്നത് തന്നെയാണ് ഈ റൂട്ടിന്റെ പ്രധാന പ്രത്യേകതകൡ ഒന്ന്. അതിനൊപ്പം തന്നെ മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേക്കുള്ള മാറ്റവും പാതയെ വ്യത്യസ്തമാക്കുന്നുണ്ട്. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ പത്തിന് നടക്കും. നാല് തുരങ്കങ്ങളും 13 കണ്ണറ പാലമടക്കം അഞ്ച് പാലങ്ങളും കടന്നുള്ള പാതയിലൂടെയാണ് തീവണ്ടി കൊല്ലത്തെത്തുന്നത്. സമയം കുറവ് മതിയെന്നതിനാല്‍ തന്നെ യാത്രകള്‍ക്കൊപ്പം വ്യാവസായികപരമായും വളരെ മികവ് പുലര്‍ത്താന്‍ പുതിയ പാതയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: FK News

Related Articles