ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം ശക്തമാകുന്നു

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പരീക്ഷകള്‍ വീണ്ടും നടത്തരുതെന്നും ജാവദേക്കര്‍ രാജി വെക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ആയിരം ചോദ്യപ്പേപ്പറുകള്‍ എങ്കിലും ചോര്‍ത്തപ്പെട്ടിണ്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതില്‍പ്പരം ആളുകളെ ചോദ്യംചെയ്യലിന് വിധേയരാക്കിക്കഴിഞ്ഞു. 35000 രൂപയ്ക്കാണ് ചോദ്യപ്പേപ്പര്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോച്ചിംഗ് സെന്റര്‍ നടത്തുന്ന വിക്കി എന്നയാള്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. വാട്‌സ്ആപ്പില്‍ ചോദ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പരീക്ഷ കണ്‍ട്രോളറെയും നാല് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം എന്‍എസ്‌യുഐ ഏറ്റെടുത്തിരിക്കുകയാണ്.

Comments

comments

Categories: FK News