ബിജെപിയുടെ പരിപാടിയില്‍ അമിത്ഷായെ ചോദ്യം ചെയ്ത് ദളിത് നേതാക്കള്‍

ബിജെപിയുടെ പരിപാടിയില്‍ അമിത്ഷായെ ചോദ്യം ചെയ്ത് ദളിത് നേതാക്കള്‍

 

മൈസൂര്‍: ബിജെപിയുടെ പരിപാടിക്കിടെ ബിജെപിക്കെതിരെ വന്‍പ്രക്ഷോഭവുമായി പട്ടികജാതി വിഭാഗക്കര്‍. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത മൈസൂരിലെ ബിജെപി യോഗത്തിലായിരുന്നു സംഭവം
അമിത്ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തി ദളിത് നേതാക്കള്‍ ബഹളവുമായി എത്തുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പായി പട്ടികജാതിക്കാരുടെയും പിന്നാക്കരുടേയും നേതാക്കളുമായി മൈസൂരിലെ രാഷേന്ദ്ര കലാമന്ദിരയില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പ്രക്ഷോക്ഷം അരങ്ങേറിയത്.

നേരത്തേ കേന്ദ്രമന്ത്രി അനന്തുകമാര്‍ ഹെഗ്‌ഡെ ദളിതരെ നായയോടുപമിച്ച് പ്രസ്ഥാവനയിറക്കിയത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ ബിജെപി നേതൃത്വം തയ്യാറായതുമില്ല. പരിപാടിക്കിടെ കേന്ദ്രമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ ഭരണഘടനയ്ക്കും ദളിതര്‍ക്കുമെതിരേ ഹെഗ്‌ഡേ നേരത്തേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചു. നായ്ക്കള്‍ കുരച്ചുകൊണ്ടിരിക്കും എന്നാണ് ദളിതരെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി പറഞ്ഞത്. സംഘപരിവാറിന്റെ ദളിതരോടുള്ള സമീപനം തുറന്നുകാണിക്കുന്ന സംഭവമാണിതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്താഗതിയാണെന്നും ബിജെപിയുടെ സമീപനം അതല്ലെന്നും മറ്റും പറഞ്ഞ് അമിത് ഷാ തടി തപ്പുകയായിരുന്നു.

 

Comments

comments

Categories: FK News
Tags: Amit Shah