നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭയിലെ അംഗവുമായ നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ നികുതിവകുപ്പ് മരവിപ്പിച്ചു. നികുതി വെട്ടിച്ചതിന്റെ പേരിലാണ് നടപടി. ആഢംബര ജീവിതം നയിച്ചിരുന്ന ഇദ്ദേഹം 52 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി 28,38,405 രൂപ, യാത്രകള്‍ക്കായി ചെലവിട്ട 38,24,282 രൂപ, ശമ്പളയിനത്തില്‍ 47,11,400, ഇന്ധനയിനത്തില്‍ 17,80,358 തുടങ്ങിയവയുടെ നികുതിയിലാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത്രയും പണം ലഭിച്ചതിനും ചെലവഴിച്ചതിനും മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. നികുതിയടക്കാത്തപക്ഷം മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

Comments

comments

Categories: FK News

Related Articles