അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ രണ്ട് മണിക്കൂര്‍; വരുന്നു അതിവേഗ ബുള്ളറ്റ് ട്രെയിന്‍

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ രണ്ട് മണിക്കൂര്‍; വരുന്നു അതിവേഗ ബുള്ളറ്റ് ട്രെയിന്‍

അഹമ്മദാബാദ്: അതിവേഗയാത്രകളുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്കാരമായി അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. നാഷണല്‍ സ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സബര്‍തി സ്റ്റേഷുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതോടെ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താനെടുക്കുന്ന സമയം രണ്ട് മണിക്കൂറായി ചുരുങ്ങും. നിലവില്‍ ട്രെയില്‍ ഈ ദൂരം പിന്നിടാന്‍ 7 മണിക്കൂറാണ് എടുക്കുന്നത്. വിമാനങ്ങള്‍ക്ക് ഇത് ഒരു മണിക്കൂറുമാണ്.

തിരക്കിനെ അടിസ്ഥാനമാതക്കി അതിന് അനുയോജ്യമായ വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മുതല്‍ 10 വരെ, വൈകീട്ട് 5 മുതല്‍ 9 വരെ എന്നീ തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ മൂന്ന് ട്രെയിനുകള്‍ വീതം പുറപ്പെടും. ആദ്യഘട്ടത്തില്‍ കയറാവുന്ന ആളുകളുടെ എണ്ണം 750 ആണെങ്കിലും പിന്നീട് ഇത് 1250 വരെ ഉയര്‍ത്തുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പരമാവധി വേഗം. ആകെ 508 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 21 കിലോമീറ്റര്‍ തിരങ്കത്തിലൂടെയാണ് ട്രെയിന്‍ കടന്നുപോവുക. ഇതില്‍ 7 കിലോമീറ്റര്‍ കടലിനടിയിലൂടെയും ആയിരിക്കും. തങ്ങള്‍ സബര്‍മതി സ്റ്റേഷന് സമീപത്ത് നിന്ന് സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും തിരക്കേറിയ സമയങ്ങളില്‍ 20 മിനിറ്റ് ഇടവേളകളില്‍ ഓരോ ബുള്ളറ്റ് ട്രെയിനുകള്‍ എത്തുമെന്നും, ഇത് വഴി ദിവസേന 70 ട്രിപ്പുകള്‍ തികയക്കാന്‍ സാധിക്കുമെന്നും എച്ച്എസ്ആര്‍സി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ധനഞ്ചയ് കുമാര്‍ പറഞ്ഞു. 2017 സെപ്തംബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭൂമി പൂജയും മറ്റും നടത്തപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍ നിര്‍മാണം ആരംഭിച്ച് 2022ല്‍ രാജ്യത്തിന്റെ 75ആം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: FK News
Tags: bullet train