കെഎസ്ആര്‍ടിസിയിലെ നിന്ന് യാത്ര; മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

കെഎസ്ആര്‍ടിസിയിലെ നിന്ന് യാത്ര; മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യരുതെന്ന കോടതി വിധിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേതഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിശ്ചിത ശതമാനം യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കാവുന്ന വിധത്തിലാണ് നിയമം തയ്യാറാക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസിയുടെ അവസഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ക്ലാസ് ബസുകളില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് വിലക്കുന്നത് കേരള മോട്ടോര്‍വാഹനചട്ടം 267(2) ആണ്. ഈ നിയമം ഭേദഗതി ചെയ്യാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. ഇതിന് കോടതിവിധി തടസമാകില്ലെന്നാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നിയമോപദേശം. കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഈ ബസുകളില്‍ ഉയര്‍ന്ന യാത്രാക്കൂലി ഈടാക്കുന്നത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നില്ലെന്ന് കാണിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

Comments

comments

Categories: FK News
Tags: KSRTC