ആനവണ്ടിക്ക് ഇനി അല്പം ആശ്വസിക്കാം; 3100 കോടിയുടെ വായ്പ സജ്ജമായി

ആനവണ്ടിക്ക് ഇനി അല്പം ആശ്വസിക്കാം; 3100 കോടിയുടെ വായ്പ സജ്ജമായി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇനി ആശ്വസിക്കാം. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 20 വര്‍ഷത്തെ കാലാവധിയോടെ 3100 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വായ്പയായി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ കെഎസ്ആര്‍ടിസി ഒപ്പുവെച്ചുകഴിഞ്ഞു.

എസ്ബിഐയുടെ നേതൃത്വത്തില്‍ വിജയ ബാങ്ക്, കാനറ ബാങ്ക്, കെടിഡിഎഫ്‌സി എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. കരാര്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതായതിനാല്‍ തന്നെ പ്രതിദിന തിരിച്ചടവ് 3 കോടിയില്‍ നിന്ന് ഒരു കോടി ആയി കുറയും എന്നതാണ് പ്രധാന നേട്ടം. 9.2 ശതമാനം പലിശ നിരക്കിലാണ് കണ്‍സോര്‍ഷ്യം വായ്പ നല്കിയിരിക്കുന്നത്.

Comments

comments

Categories: FK News
Tags: KSRTC