കെഎസ്ആര്‍ടിസി ഡ്രൈവറെ അക്രമിച്ച സംഘത്തെ റിമാന്‍ഡ് ചെയ്തു

കെഎസ്ആര്‍ടിസി ഡ്രൈവറെ അക്രമിച്ച സംഘത്തെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിലീപ്(24), ബിനേഷ്(23) എന്നീ സഹോദരങ്ങളെയും അനീഷ് (29) എന്നയാളെയുമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് പ്രതികളെയും ഇന്നലെ രാത്രി തന്നെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, സംഘം ചേര്‍ന്ന് ആക്രമണം, മാരകമായ രീതിയില്‍ മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മുണ്ടൂരില്‍ വെച്ചായിരുന്നു അക്രമം. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്, വിവാഹസംഘത്തിന്റെ വാഹത്തില്‍ ഉരസിയെന്നാരോപിച്ചായിരുന്നു മൂന്നംഗസംഘത്തിന്റെ പരാക്രമം. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതോടെ വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

Comments

comments

Categories: FK News
Tags: KSRTC