ശബരിമലയില്‍ ആറാട്ടിനെത്തിച്ച ആനയിടഞ്ഞു; പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ ആറാട്ടിനെത്തിച്ച ആനയിടഞ്ഞു; പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. നിരവധി പേര്‍ക്ക് പരിക്ക്. പത്മന ശരവണന്‍ എന്ന ആനയാണ് ഇന്ന് രാവിലെ പത്തരയ്ക്ക് അപ്പാച്ചിമേട്ടിന് സമീപത്ത് വെച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിരണ്ട ആന കാട്ടിലേക്ക് ഓടികയറി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കൃഷ്ണകുമാരിന് പരിക്കേറ്റു. ആനപ്പുറത്തുണ്ടായിരുന്ന രണ്ട് ശാന്തിക്കാര്‍ നിലത്ത് വീണു. ഇതിന് പുറമെ ചിതറിയോടിവര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ആനയെ പിന്നീട് തളച്ചു. കഴിഞ്ഞ ദിവസം ഇതേ ആന സന്നിധാനത്തേക്കുള്ള യാത്രയില്‍ കാട്ടുപന്നിയെ കണ്ടും വിരണ്ടോടിയിരുന്നു.

Comments

comments

Categories: FK News
Tags: sabarimala

Related Articles