താമസിയാതെ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം

താമസിയാതെ കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് പറക്കാം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന്‍ പറഞ്ഞു. വിദേശ എയര്‍ലൈനുകളുമായി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കൊച്ചിയില്‍ നിന്ന് പ്രതിദിനം 350ഓളം യാത്രക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങി യാത്ര ചെയ്യേണ്ടതിന് പകരം നേരിട്ടുള്ള സര്‍വീസ് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വീസിന് തയ്യാറാകുന്ന എയര്‍ലൈനുകളെ ഒരു വര്‍ഷത്തേക്ക് പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസുകളില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News
Tags: CIAL