ചൈന മൂന്ന് ലക്ഷം സൈനികരെ പുറത്താക്കി

ചൈന മൂന്ന് ലക്ഷം സൈനികരെ പുറത്താക്കി

ബെയ്ജിംഗ്: സൈനിക ശക്തിയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ചൈന മൂന്ന് ലക്ഷം സൈനികരെ പുറത്താക്കി. അംഗബലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സേനയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. പ്രതിരോധ മന്ത്രാലയം വക്താവ് റെന്‍ ഗുഖിയാംഗ് ആണ് പുറത്താക്കല്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സുരക്ഷാമേഖലയില്‍ കൂടുതല്‍ സജ്ജീകരങ്ങളും സാങ്കേതിക വിദ്യകളും വിന്യസിക്കുന്നതിന്റെ ഭാഗമായാണ് സൈനികരുടെ എണ്ണം കുറയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: FK News
Tags: China