ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറാം ദിവസം നിരാഹാരം അവസാനിപ്പിച്ചു. ലോക്പാല്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാ ഹരാസെ സമരരംഗത്തേക്ക് കടന്നെത്തിയത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നടപ്പിലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് തല്ക്കാലം ആറ് മാസത്തെ സാകവാശം നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം നിരാഹാരത്തില്‍ നിന്ന് പിന്മാറിയത്. ഈ സമയത്തിനകം ലോക്പാല്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് വര്‍ഷം മുന്‍പ് രാംലീല മൈതാനത്ത് അണ്ണ ഹസാരെ നടത്തിയ സമരത്തെ തുടര്‍ന്നാണ് ലോക്പാല്‍ ബില്‍ പാസാക്കിയത്. എന്നാല്‍ ലോക്പാലിനെ ഇതുവരെ നിയമിച്ചിരുന്നില്ല. ഇതാണ് വീണ്ടും സമരം തുടങ്ങാന്‍ കാരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്യ്ക്ക് ശേഷമാണ് സമരം നിര്‍ത്തിയത്.
Tags:
anna hazare