കര്‍ഷകരെ വെട്ടിലാക്കി ആധാര്‍

കര്‍ഷകരെ വെട്ടിലാക്കി ആധാര്‍

ന്യൂഡല്‍ഹി: സര്‍വം ആധാര്‍ മയമാകുന്നതിനിടയില്‍ വെട്ടിലായി കര്‍ഷകര്‍. രാസവളത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെയാണ് വളം കിട്ടാനില്ലാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. സ്ഥിതി മുതലെടുത്തുകൊണ്ട് ഇടനിലക്കാരും ഇവരുടെ അവസ്ഥയെ കൂടിതല്‍ പരിതാപകരമാക്കുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന വളം ചെറുകിട കച്ചവടക്കാര്‍ ബഹിഷ്‌കരിച്ചതാണ് പ്രശ്‌നത്തെ ഗുരുതരമാക്കിത്തീര്‍ത്തത്. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങിയ വളങ്ങളാണ് ചില്ലറവിപണിയില്‍ നിന്ന് ഇല്ലാതായത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ ഏറെ പെട്ടുപോയത്. ഉടമസ്ഥര്‍ സ്ഥലത്തില്ലാത്തതും കാര്‍ഡ് നല്കാന്‍ വിമുഖത കാണിക്കുന്നവരുമെല്ലാം കര്‍ഷകര്‍ക്ക് നേരെയുള്ള വെല്ലുവിളിയുടെ ആക്കം കൂട്ടുകയാണ്. പല ജില്ലകളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വളം കിട്ടാനില്ലാതായതോടെ നിരവധി ചില്ലറവില്പന സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒടുക്കം ചെന്നെത്തുന്നത് കര്‍ഷകര്‍ക്ക് മേല്‍ തന്നെയാണ്.

Comments

comments

Categories: FK News
Tags: adhar