ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും നാടുവിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്.

പടന്ന സ്വദേശികളായ ഷിഹാസ്, അജ്മല, അവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി പോയത്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവര്‍ അഫ്ഗാനിലെ നാങ്കര്‍ഹറില്‍ എത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 2016ല്‍ വിവിധ സംഘങ്ങളായി നാടുവിട്ടവരാണ് ഇവരെല്ലാം. കാണാതായവര്‍ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെയും സോഷ്യല്‍ മീഡിയ വഴിയുള്ള ആശയ വിനിമയത്തിന്റെയും സ്രോതസ്സ് പരിശോധിച്ച് ഇവര്‍ അഫ്ഗാനിലാണെന്ന നിഗമനത്തില്‍ നേരത്തേ എന്‍ഐഎ എത്തിയിരുന്നു.

 

 

 

Comments

comments

Categories: FK News
Tags: ISIS

Related Articles