മല്യയ്ക്ക് മൂന്നാം മംഗല്ല്യം

മല്യയ്ക്ക് മൂന്നാം മംഗല്ല്യം

വിവാദ വ്യവസായി വിജയ് മല്യയ്ക്ക് മൂന്നാം മംഗല്ല്യം. 62ആം വയസില്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്ന മല്യയുടെ ജീവിതപങ്കാളിയായെത്തുന്നത് എയര്‍ഹോസ്റ്റസ് കൂടിയായ പിങ്കി ലാല്‍വാനിയാണ്.

ഏറെ നാളുകളായി ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. 2011ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലിയില്‍ പ്രവേശിച്ച പിങ്കി നിരവധി പൊതുപരിപാടികളിലും മല്യയ്‌ക്കൊപ്പം എത്തിയതോടെയാണ് വാര്‍ത്തകള്‍ക്ക് തുടക്കമാകുന്നത്. വിവാഹത്തിന്റെ തീയതിയും മറ്റ് വിവരങ്ങളുമൊന്നും പുറത്ത് വന്നിട്ടില്ല. എയര്‍ഹോസ്റ്റസായ സമീറ ത്യാബ്ജി, ബാല്യകാല സുഹൃത്ത് രേഖ എന്നിവരായിരുന്നു ആദ്യ ഭാര്യമാര്‍.

Comments

comments

Categories: FK News
Tags: Vijay Mallya