മാപ്പ് പറഞ്ഞ് സ്റ്റീവ് സ്മിത്ത്; പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു

മാപ്പ് പറഞ്ഞ് സ്റ്റീവ് സ്മിത്ത്; പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു

സിഡ്‌നി: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ താരം പൊട്ടിക്കരയുകയും ചെയ്തു. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെ സിഡ്‌നിയില് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സ്മിത്ത് വികാരാധീനനായത്. സംസാരിക്കുന്നതിനിടയില്‍ നിയന്ത്രിക്കാനാകാതെ സ്മിത്ത് കണ്ണീരു തുടച്ചു.

എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ ഇതിന്റെ പേരില്‍ ഖേദിക്കുമെന്നും സമിത്ത് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തീരുമാനമെടുക്കുന്നതില്‍ ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നും അതിന്റെ പരിണതഫലം ഇപ്പോള്‍് മനസ്സിലാകുന്നുണ്ടെന്നും സ്മിത്ത് പറഞ്ഞു. സംഭവിച്ച തെറ്റും അതു മൂലമുണ്ടായ നഷ്ടവും പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സ്മിത്ത് വ്യക്തമാക്കി. തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു.

 

Comments

comments

Categories: Sports