70% ഡിസ്‌ക്കൗണ്ടോടെ സൗക്കിന്റെ കിടിലന്‍ വില്‍പ്പന

70% ഡിസ്‌ക്കൗണ്ടോടെ സൗക്കിന്റെ കിടിലന്‍ വില്‍പ്പന

ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാകും. ശനിയാഴ്ച്ച വരെയാണ് സെയ്ല്‍

ദുബായ്: സൗക്ക് ഡോട് കോമിന്റെ എവരിതിംഗ് ഫോര്‍ യു (എല്ലാം നിങ്ങള്‍ക്കായി) വില്‍പ്പനയുടെ മൂന്നാം പതിപ്പ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കിടിലന്‍ വില്‍പ്പനയാണ് സൗക്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ശനിയാഴ്ച്ച വരെ ഓഫറുണ്ടാകും.

ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട് ഉണ്ട്. കഴിഞ്ഞ പതിപ്പുകളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങള്‍ ഈ ഓഫര്‍ വില്‍പ്പനയില്‍ ഇരട്ടിപ്പിച്ചതായി കമ്പനി അറിയിച്ചു. ഫാഷന്‍, ആക്‌സസറീസ്, ഹോം, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം തന്നെ ഓഫര്‍ വില്‍പ്പനയുണ്ട്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ സൗക്ക് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിലെ ഉല്‍പ്പന്നങ്ങളും ഓഫറിന്റെ ഭാഗമായി വില്‍പ്പനയ്ക്കുണ്ട്.

യുഎഇയിലെ മാത്രം ഇ-കൊമേഴ്‌സ് വിപണിയുടെ വലുപ്പം 27 ബില്ല്യണ്‍ ആകുമെന്നാണ് ഓണ്‍ലൈന്‍ റീജണല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേഫോര്‍ട്ടിന്റെ പഠനം പറയുന്നത്. 2020 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് 22 ബില്ല്യണ്‍ ഡോളറിന്റേതാകും

അസാധാരണമായ പോസിറ്റീവ് പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളാണ് ഞങ്ങള്‍ ഇത്തവണ നല്‍കുന്നത്. ആദ്യമായി ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിലെ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു-സൗക്ക് ഡോട് കോം സിഇഒ റൊണാള്‍ഡോ മൗച്ചവര്‍ പറഞ്ഞു.

2020 ആകുമ്പോഴേക്കും ഗള്‍ഫ് മേഖലയിലെ ഇ-കൊമേഴ്‌സ് വിപണി 69 ബില്ല്യണ്‍ ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ നല്ലൊരു ശതമാനം വിഹിതം നേടാനാണ് സൗക്ക് ശ്രമിക്കുന്നത്. യുഎഇയിലെ മാത്രം ഇ-കൊമേഴ്‌സ് വിപണിയുടെ വലുപ്പം 27 ബില്ല്യണ്‍ ആകുമെന്നാണ് ഓണ്‍ലൈന്‍ റീജണല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേഫോര്‍ട്ടിന്റെ പഠനം പറയുന്നത്. 2020 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് 22 ബില്ല്യണ്‍ ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia