ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ അറസ്റ്റില്‍

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റിലായി. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. ഡല്‍ഹി രാജേന്ദര്‍ നഗറില്‍ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യത്താകമാനം നടത്തിയ സിബിഎസ്ഇ പരീക്ഷയില്‍ ഡല്‍ഹിയില്‍ മാത്രമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തപ്പെട്ടത്. പത്താം ക്ലാസിലെ കണക്ക് പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ത്തപ്പെട്ടത്. വിക്കി നടത്തുന്ന കോച്ചിംഗ് സെന്റില്‍ പഠിപ്പിച്ചിരുന്നതും കണക്കും ഇക്കണോമിക്‌സുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേണഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.

Comments

comments

Categories: FK News