പ്ലേബോയിയും ഫേസ്ബുക്കിനെ കൈവിട്ടു

പ്ലേബോയിയും ഫേസ്ബുക്കിനെ കൈവിട്ടു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള ലൈഫ്‌സ്റ്റൈല്‍ മാഗസീന്‍ പ്ലേബോയ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുണ്ടായതിന് ശേഷം നിരവധി കമ്പനികളും പ്രശസ്ത വ്യക്തികളും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

പ്ലേബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമോയെന്ന ആരാധകരുടെ ആശങ്കയെ തുടര്‍ന്നാണ് മാഗസീന്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങിയ വന്‍കിട കമ്പനികളും ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

Comments

comments

Categories: FK News
Tags: playboy