മമ്മൂട്ടിയുടെ ‘പരോള്‍’ തീയതി മാറ്റി

മമ്മൂട്ടിയുടെ ‘പരോള്‍’ തീയതി മാറ്റി

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം പരോളിന്റെ റിലീസിംഗ് തീയതി മാറ്റി. റിലീസുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ ചിത്രം ഏപ്രില്‍ അഞ്ചിനായിരിക്കും തീയേറ്ററുകളിലെത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ പരസ്യ സംവിധാനകനായ ശരത്ത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് നിര്‍മാണം നിര്‍വഹിക്കുന്നു. മിയ, ഇനിയ, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, സുധര്‍ കരമന, സിദ്ധിക്ക്, അരിസ്റ്റോ സുരേഷ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: parole