മതരഹിത വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ കണക്കില്‍ തെറ്റ്

മതരഹിത വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ കണക്കില്‍ തെറ്റ്

തിരുവനന്തപുരം: മതരഹിത വിദ്യാര്‍ത്ഥികളുടെ സര്‍ക്കാര്‍ കണക്ക് തെറ്റ്. മതവും ജാതിയും രേഖപ്പെടുത്താതെ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സ്‌ക്കൂളുകളില്‍ പ്രവേശനം നേടിയതെന്ന വിദ്യഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷമാണ് പുതിയ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് നിയമസഭയില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായി അറിയിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ ആറു സ്‌ക്കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി പോലും മതരഹിതരായി പ്രവേശനം നേടിയിട്ടില്ലെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.

 

 

Comments

comments

Categories: More