ആറ് വര്‍ഷത്തിന് ശേഷം മലാല പാകിസ്ഥാനില്‍

ആറ് വര്‍ഷത്തിന് ശേഷം മലാല പാകിസ്ഥാനില്‍

ഇസ്ലാമാബാദ്: താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങാത്ത മനക്കരുത്തുമായി ആഗോളശ്രദ്ധ പിടിച്ചുപറ്റിയ മലാല യൂസഫ് സായ് പാകിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷത്തിന് ശേഷമാണ് മലാല സ്വന്തം നാട്ടില്‍ തിരികെയെത്തുന്നത്.

പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലബാന്‍ ഭീകരര്‍ വെടിവെച്ച് വീഴ്ത്തിയത്. മരണത്തില്‍ നിന്ന് കഷ്ടിച്ച് കരകയറിയ മലാല പിന്നീട് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. തുടര്‍ന്ന് നൊബേല്‍ സമ്മാനജേതാവുമായ അവര്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലം ലണ്ടനില്‍ താമസമാക്കിയിരിക്കുകയായിരുന്നു. അവിടെ തന്നെയായിരുന്നു മലാലയുടെ ചികിത്സയും തുടര്‍പഠനവും നടന്നത്. സുരക്ഷാകാരണങ്ങളാല്‍ മലാലയുടെ വരവിനെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഇതിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്.

Comments

comments

Categories: FK News
Tags: malala

Related Articles