പരിചയപ്പെടാം..,  ഈ ആഢംബര വിമാനത്താവളം

പരിചയപ്പെടാം..,  ഈ ആഢംബര വിമാനത്താവളം

ഭൂമിയിലെ ഏറ്റവും ആഢംബരമേറിയ വിമാനത്താവളം എന്ന വിശേഷണത്തിന് അര്‍ഹത നേടിയിരിക്കുന്നത് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളമാണ്. പ്രവര്‍ത്തനമാരംഭിച്ചു വെറും മൂന്ന് വര്‍ഷം മുന്‍പു മാത്രമാണെങ്കിലും പ്രതിവര്‍ഷം ഈ വിമാനത്താവളത്തില്‍ 30 ദശലക്ഷം യാത്രക്കാരെത്തുന്നതായിട്ടാണു കണക്കുകള്‍. സമീപകാലത്ത് ഖത്തറിനെതിരേ അറബ് ലോകം ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തറിന് ചില എയര്‍ റൂട്ടുകള്‍ അടച്ചിടേണ്ടി വന്നു. ദോഹയെ ആഗോള ഏവിയേഷന്‍ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെയാണു ഹമദ് വിമാനത്താവളം നിര്‍മിച്ചത്. എന്നാല്‍ ഉപരോധം ഈ ലക്ഷ്യത്തിനു ചില്ലറ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. എങ്കിലും വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നിട്ടില്ല.

വിമാനം പുറപ്പെടുന്ന സമയത്തിനും രണ്ടു മണിക്കൂര്‍ മുന്‍പു വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നു യാത്രക്കാര്‍ക്ക് ഉപദേശം നല്‍കാറുണ്ട്. യാത്രക്കാരെയും അവരുടെ ലഗേജുകളും പരിശോധിക്കുന്നതിനും, മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സാധാരണയായി സമയമെടുക്കാറുണ്ട്. ഈയൊരു കാരണത്താലാണു വിമാനത്താവളത്തില്‍ യാത്രക്കാരോടു ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും എത്തിച്ചേരണമെന്നു നിര്‍ദേശിക്കുന്നത്. എന്നാല്‍ യാത്ര നടത്തുന്നതു ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴിയാണെങ്കില്‍, രണ്ട് മണിക്കൂര്‍ മുന്‍പല്ല നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പു വരെ വിമാനത്താവളത്തിലെത്തിച്ചേരാന്‍ യാത്രക്കാര്‍ തയാറാകാറുണ്ട്. അതുപക്ഷേ പരിശോധനയ്ക്കും നടപടിക്രമങ്ങള്‍ക്കും സമയം കൂടുതലെടുക്കുമെന്നതു കൊണ്ടല്ല. ലോകത്തിലെ ഏറ്റവും ആഢംബര വിമാനത്താവളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ്.
ആഗോള ഏവിയേഷന്‍ ഹബ്ബ് ആയി ദോഹയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2014-ലാണു ഹമദ് വിമാനത്താവളം തുറന്നത്. ഇന്ന് പ്രതിവര്‍ഷം 30 ദശലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 50 ദശലക്ഷം യാത്രക്കാരെയും, രണ്ട് ദശലക്ഷം ടണ്‍ കാര്‍ഗോയും, 3,20,000 വിമാന സര്‍വീസുകളെയും പ്രതിവര്‍ഷം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതാണ് ഈ വിമാനത്താവളം. ഹമീദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു ഖത്തറിന്റെ തലസ്ഥാനമായ ദോഹ നഗരത്തിന്റെ മൂന്നില്‍ രണ്ട് വലുപ്പം വരും.

5,500 ഏക്കറില്‍ പരന്നുകിടക്കുന്ന, കടല്‍ നികത്തിയെടുത്ത പ്രദേശത്താണു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. 2022-ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനു വേദിയാകുന്നതിനാല്‍ ഹമദ് വിമാനത്താവളത്തെ 2022നു മുന്‍പു ബന്ധിപ്പിച്ചു റെയ്ല്‍ ലിങ്ക് സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

ശാന്തം സുന്ദരം

സാധാരണയായി വിമാനത്താവളങ്ങളില്‍ അനൗണ്‍സ്‌മെന്റും, വാഹനങ്ങളുടെ ശബ്ദങ്ങളുമൊക്കെയായി അന്തരീക്ഷമാകെ ബഹളമയമായിരിക്കും. എന്നാല്‍ ഹമദ് വിമാനത്താവളം ശാന്തമാണ്. ഒരു ഇല അനങ്ങിയാല്‍ അല്ലെങ്കില്‍ ഒരു മൊട്ടു സൂചി വീണാല്‍ കേള്‍ക്കാം എന്നൊക്കെ പറയാറില്ലേ, അതുപോലെ ശാന്തമായൊരു അന്തരീക്ഷമാണുള്ളത്. ഇവിടെയുള്ള വിശാലമായ പുറപ്പെടല്‍(departure), ആഗമന (arrival) ഏരിയ വളരെ വൃത്തിയുള്ളതുമാണ്. ഇവിടെയെത്തുന്ന ഏതൊരു യാത്രക്കാരനും ചിന്തിച്ചു പോകും തന്റെ കാല്‍പ്പാടാണോ ആദ്യം പതിഞ്ഞതെന്ന്. അത്രയ്ക്കും തുടച്ചു വൃത്തിയാക്കി വച്ചിരിക്കുകയാണ് ഈ ഏരിയ. നിലവില്‍ ഈ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ റോഡ് മാര്‍ഗം മാത്രമാണു സാധിക്കുന്നത്. എന്നാല്‍ 2022-ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനു വേദിയാകുന്നതിനാല്‍ ഹമദ് വിമാനത്താവളത്തെ 2022നു മുന്‍പു ബന്ധിപ്പിച്ചു റെയ്ല്‍ ലിങ്ക് സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

അതിമഹത്തായ രൂപഘടന

5,500 ഏക്കറില്‍ പരന്നുകിടക്കുന്ന, കടല്‍ നികത്തിയെടുത്ത പ്രദേശത്താണു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. അതു കൊണ്ടു തന്നെ ഈ വിമാനത്താവളത്തിന്റെ മേല്‍ക്കൂരയില്‍ തീരപ്രദേശത്തിന്റെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കും വിധമാണു വാസ്തുകല (architecture).
ഒരേസമയം ടേക്ക് ഓഫ് ചെയ്യാനും, ലാന്‍ഡ് ചെയ്യാനുമായി രണ്ട് സമാന്തര റണ്‍വേകളുണ്ട് എയര്‍പോര്‍ട്ടില്‍. ഈ റണ്‍വേകള്‍ തമ്മിലുള്ള അകലം ഏകദേശം രണ്ട് കിലോമീറ്റര്‍ വരും. പശ്ചിമേഷ്യയിലെ ഏറ്റവും നീളമേറിയ റണ്‍വേയാണ് ഇവിടെയുള്ളത്. ഒരെണ്ണത്തിന്റെ അളവ് 4.850 മീറ്റര്‍ * 60 മീറ്ററും രണ്ടാമത്തേതിന്റെ അളവ് 4250*60 മീറ്ററുമാണ്.

സാധാരണയായി വിമാനത്താവളങ്ങളില്‍ അനൗണ്‍സ്‌മെന്റും, വാഹനങ്ങളുടെ ശബ്ദങ്ങളുമൊക്കെയായി അന്തരീക്ഷമാകെ ബഹളമയമായിരിക്കും. എന്നാല്‍ ഹമദ് വിമാനത്താവളം ശാന്തമാണ്. ഒരു ഇല അനങ്ങിയാല്‍ അല്ലെങ്കില്‍ ഒരു മൊട്ടു സൂചി വീണാല്‍ കേള്‍ക്കാം എന്നൊക്കെ പറയാറില്ലേ, അതുപോലെ ശാന്തമായൊരു അന്തരീക്ഷമാണുള്ളത്.

വിമാനത്താവളത്തിന്റെ ഉള്‍വശത്ത്, പുറപ്പെടാനുള്ള യാത്രക്കാര്‍ക്കു വിശാലമായ ചെക്ക് ഇന്‍ ഹാള്‍ ഉണ്ട്. ഇവിടെ പകല്‍ സമയങ്ങളില്‍ പ്രകാശം പകരുന്നത് സൂര്യനാണ്. സൗരോര്‍ജ്ജത്തെ ഫലപ്രദമായി വിനിയോഗിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ടിന്റെ പ്രധാന ഡിപ്പാര്‍ച്ചര്‍ ഹാളില്‍ ഒരു വലിയ ടെഡി ബെയറിനെ സ്ഥാപിച്ചിട്ടുണ്ട്. സ്വിസ് കലാകാരനായ ഉര്‍സ് ഫിഷറാണ് ഇതിന്റെ സൃഷ്ടി. ഇതാണു വിമാനത്താവളത്തിന്റെ അനൗദ്യോഗിക ഭാഗ്യവസ്തു അഥവാ Mascot. ആധുനിക കല പ്രതിഫലിപ്പിക്കുന്ന നിരവധി സൃഷ്ടികള്‍ ഈ വിമാനത്താവളത്തിലുണ്ട്. മറ്റു വിമാനത്താവളങ്ങളില്‍നിന്നും ഹമദ് എയര്‍പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നതും ഈ ഘടകമാണ്. കല, സംസ്‌കാരം എന്നിവയിലേക്കുള്ള പ്രവേശനകവാടമാണു ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറയുന്നു. നിലവില്‍ 20 ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എയര്‍പോര്‍ട്ടിലുണ്ട്. ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, രണ്ട് സ്‌ക്വാഷ് കോര്‍ട്ട് (ഇതു വേണമെങ്കില്‍ ഗോള്‍ഫ് ഏരിയയുമാക്കാം), ഹൈഡ്രോ തെറാപ്പി, സ്പാ ട്രീറ്റ്‌മെന്റ് തുടങ്ങിയവ ഇവിടെയുണ്ട്. പക്ഷേ കായിക സൗകര്യം ലഭ്യമാക്കിയിരിക്കുന്നതു ഹമദ് വിമാനത്താവളത്തിന്റെ ഓറിക്‌സ് ഹോട്ടലിലാണ്. ഈ ഹോട്ടല്‍ 100 മുറികളുള്ളതാണ്. ഇവിടെ ഒരു മുറി മുതല്‍ അഞ്ച്, ആറ് കിടക്കകളുള്ള ഫാമിലി സ്യൂട്ട് വരെയുണ്ട്. അതിഥികള്‍ക്ക് ഈ ഹോട്ടലിലെ സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്താം. ഖത്തര്‍ എയര്‍വേസിന്റെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുള്ള യാത്രക്കാര്‍ക്കു Al Safwa വിശ്രമമുറിയിലേക്ക് എസ്‌കലേറ്ററില്‍ സവാരി ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മുറിയില്‍ 530 പേര്‍ക്കു വിശ്രമിക്കാന്‍ സാധിക്കും. ദോഹയുടെ അഭിമാനമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിനോട് സാമ്യം തോന്നും വിധമാണ് ഈ മുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുഭിക്ഷമായി ഭക്ഷണം കഴിക്കാനും, വിലകൂടിയ ഫ്രഞ്ച് വൈന്‍ പാനം ചെയ്യാനും, സിനിമ ആസ്വദിക്കാനും സൗകര്യമുണ്ട്. ഇനി ഉറങ്ങാനാണെങ്കില്‍ പോലും അതിനും സൗകര്യമുണ്ട്. പ്രവര്‍ത്തനമാരംഭിച്ച ഏറ്റവും പുതിയ വിമാനത്താവളങ്ങളിലൊന്നാണെങ്കിലും വ്യോമയാന വ്യവസായ നിരൂപകരായ സ്‌കൈട്രാക്‌സ് ഹമദ് വിമാനത്താവളത്തിനു ഫൈവ് സ്റ്റാര്‍ എയര്‍പോര്‍ട്ട് എന്ന പദവി നല്‍കുകയുണ്ടായി. ഈ പദവി ലഭിക്കുന്ന ലോകത്തെ ആറാമത്തെ എയര്‍പോര്‍ട്ടാണ് ഹമദ് വിമാനത്താവളം.

Comments

comments

Categories: FK Special, Slider

Related Articles