ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി ഗൂഗിളും

ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി ഗൂഗിളും

ന്യൂഡല്‍ഹി: ഫോണിന്റെ ബാറ്ററി ഊരി മാറ്റിയാലും ഗൂഗിളിന് ലൊക്കേഷന്‍ കണ്ടെത്താനാകുമെന്ന് സീ മീഡിയ റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണിന്റെ മദര്‍ബോര്‍ഡിന് മുകളിലുള്ള മിനി ഐ.ആര്‍.സി. ബാറ്ററിയില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഫോണ്‍ ഓഫായാലും ഇത് ഒരിക്കലും സ്വിച്ച് ഓഫ് ആവില്ല. ഈ ബാറ്ററി ലൊക്കേഷന്‍ ട്രാക്ക് സൂക്ഷിക്കുന്നു. തിരികെ നാം ഇന്റര്‍നെറ്റ് ഉപയോഗം തുടരുമ്പോള്‍ ഈ ബാറ്ററി ദൈനംദിന ട്രാക്ക് ലേക്ക് മാറുകയും ചെയ്യും.

സ്ഥല സേവനങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് സ്ഥലനിര്‍ണ്ണയം ശേഖരിക്കുന്നതായി ഗൂഗിള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശം നഷ്ടപ്പെടുന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും, ഗൂഗിളിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലെ പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോക്താവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോള്‍ ഗൂഗിളിലേക്ക് തിരിച്ച് അയയ്ക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വിവരങ്ങള്‍ തുടര്‍ച്ചയായി ഓഫാക്കിയിട്ടും ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ്് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

2017 ന്റെ തുടക്കത്തില്‍ തന്നെ ഫയര്‍ബേസ് ക്ലൗഡ് മെസ്സേജിംഗ് സേവനത്തില്‍ നിന്ന് ഗൂഗിള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഡാറ്റ ശേഖരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ സ്ഥിരീകരിച്ചു. ഇത് അവസാനിപ്പിക്കാനുള്ള നടപടികളും കൊക്കൊള്ളും.

 

Comments

comments

Categories: Slider