മനുഷ്യാവകാശ പ്രവര്‍ത്തക ലിന്‍ഡ ബ്രൗണ്‍ അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തക ലിന്‍ഡ ബ്രൗണ്‍ അന്തരിച്ചു

വാഷിങ്ടണ്‍: കറുത്ത വംശജര്‍ക്കുനേരെയുള്ള  വര്‍ണവിവേചനത്തിനെതിരെ പോരാടിയ അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തക ലിന്‍ഡ ബ്രൗണ്‍ (76) അന്തരിച്ചു. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് വഴിത്തിരിവ് ഉണ്ടാക്കിയ പോരാട്ടമായിരുന്നു ലിന്‍ഡയുടേത്.
സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ലിന്‍ഡയ്ക്ക് സ്‌കൂളില്‍നിന്നും കടുത്ത വര്‍ണ വിവേചനം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ലിന്‍ഡ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടി. ലിന്‍ഡയുടെ അച്ഛനായ ഒലിവര്‍ ബ്രൌണ്‍ നടത്തിയ നിയമ പോരാട്ടമാണ് അമേരിക്കയിലെ സ്‌കൂളുകളില്‍ വര്‍ണവിവേചനത്തിനെതിരായ നിര്‍ണായക വിധിക്ക് കാരണമായത്. 1954ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം കറുത്ത വംശക്കാരായ കുട്ടികള്‍ക്ക് നിയമപരമായ സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. നിറത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ കുട്ടികളെ വേര്‍തിരിക്കുന്നതിനെയും കോടതി വിലക്കി.

Comments

comments

Categories: World