ജോണ്‍ റകോള്‍ട്ട യുഎഇയിലേക്കുള്ള പുതിയ യുഎസ് അംബാസഡര്‍

ജോണ്‍ റകോള്‍ട്ട യുഎഇയിലേക്കുള്ള പുതിയ യുഎസ് അംബാസഡര്‍

ബാര്‍ബറ ലീഫിന് പകരമാണ് പ്രമുഖ ബിസിനസുകാരനായ ജോണ്‍ യുഎഇയിലേക്ക് എത്തുന്നത്

ദുബായ്: യുഎസിലെ ഡിട്രോയിറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡെവലപ്പറും കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടിവുമായ ജോണ്‍ റകോള്‍ട്ട ജൂനിയര്‍ യുഎഇയിലേക്കുള്ള പുതിയ അമേരിക്കന്‍ അംബാസഡര്‍. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഡിട്രോയിറ്റിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ വാള്‍ബ്രിഡ്ജ് അല്‍ദിംഗറിന്റെ സിഇഒയും ചെയര്‍മാനുമാണ് റകോള്‍ട്ട.

അതേസമയം യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മുന്‍യുഎസ് അംബാസഡര്‍ ബാര്‍ബറ ലീഫ് ഡിസംബര്‍ പകുതിയോടെയായിരുന്നു സ്ഥാനമൊഴിഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപെയ്‌ന് ഏകദേശം 2,700 ഡോളറോളം സംഭാവന നല്‍കിയ ബിസിനസുകാരനാണ് അദ്ദേഹം. ഒപ്പം 2017ല്‍ ഉദ്ഘാടന കമ്മിറ്റിക്കായി 250,000 ഡോളറും നല്‍കി. 2013ന് ശേഷം റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിക്കായി റകോള്‍ട്ട സംഭാവന നല്‍കിയത് 250,000 ഡോളറാണ്. ജെബ് ബഷ്, മാര്‍കോ റുബിയോ, ജോണ്‍ മക്കെയ്ന്‍ തുടങ്ങി നിരവധി റപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ഫണ്ടിലേക്കും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

Comments

comments

Categories: Arabia