ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനം റദ്ദാക്കണമെന്ന് എല്‍ അല്‍

ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യന്‍ വിമാനം റദ്ദാക്കണമെന്ന് എല്‍ അല്‍

ടെല്‍ അവീവ്: സൗദി വ്യോമപാത വഴി ന്യൂഡെല്‍ഹിയില്‍ നിന്നും ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസിനെതിരെ ഇസ്രായേല്‍ വിമാനക്കമ്പനിയായ എല്‍ അല്‍ ഇസ്രയേലിലെ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് എത്തുന്നതിന് എല്‍ അല്‍ എടുക്കുന്ന സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സൗദി വ്യോമപാത വഴിയുള്ള എയര്‍ ഇന്ത്യയുടെ വിമാനം ടെല്‍ അവീവിലെത്തും. ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും സര്‍വീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എല്‍ അലിന്റെ പരാതി.

വ്യോമ ഗതാഗത രംഗത്തെ അനാരോഗ്യകരമായ മല്‍സരത്തിന്റെ ഇരകളാണു തങ്ങളെന്നും എല്‍ അല്‍ പരാതിയില്‍ പറഞ്ഞു. എയര്‍ ഇന്ത്യ സര്‍വീസിന് അനുമതി നല്‍കിയ ഭരണകൂടം, ഇസ്രയേലിനു വരുത്തിവെക്കുന്ന നഷ്ടം വളരെ വലുതാണെന്ന് എല്‍ അല്‍ സിഇഒ ഗോണന്‍ ഉസിഷ്‌കിന്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം കമ്പനിക്കും തങ്ങളുടെ ആറായിരത്തോളം ജീവനക്കാര്‍ക്കും വരുത്തിയ ന്ഷ്ടം വളരെ വലുതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ മാസം 23നാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധത്തിന് പുതിയ തുടക്കം കുറിച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ വിമാനം ന്യൂഡെല്‍ഹിയില്‍ നിന്നും ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലേക്ക് പറന്നത്. പ്രധാന അറബ്, ഇസ്ലാമിക് രാജ്യങ്ങളൊന്നും തന്നെ ഇസ്രയേലിനെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ എയര്‍ ഇന്ത്യക്ക് ഇസ്രയേലിലേക്ക് റൂട്ട് അനുവദിച്ചുകൊണ്ടുള്ള സൗദിയുടെ തീരുമാനം ചരിത്രപരമായിരുന്നു.

Comments

comments

Categories: Slider, Top Stories