റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി സെല്‍ഫി പോയിന്റുകളും

റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി സെല്‍ഫി പോയിന്റുകളും

ന്യൂഡല്‍ഹി: യാത്രകളുടെ തുടക്കത്തിലും അവസാനത്തിലുമെല്ലാം സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നവരാണ് ഇന്ന് കൂടുതല്‍ പേരും. ഈ സെല്‍ഫി ഭ്രമം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറെയും നടക്കുന്നത് റെയില്‍വേ സ്റ്റേഷനുകളിലുമാണ്. ട്രാക്കില്‍ ഇറങ്ങി നിന്നും മറ്റും സെല്‍ഫിയെടുക്കുന്നവരാണ് ഇത്തരത്തില്‍ അപകടം വരുത്തിവെക്കുന്നവരില്‍ അധികവും. ഇതിന് പ്രതിവിധിയായി ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കുന്ന പുതിയ ആശയമാണ് സെല്‍ഫി പോയിന്റ്. റെയില്‍വേ സ്‌റ്റേഷനുകൡ ഇത്തരത്തിലുള്ള പോയിന്റുകള്‍ സജ്ജീകരിക്കുക വഴി സെല്‍ഫി എടുക്കേണ്ടവര്‍ക്ക് സുരക്ഷിതമായി ഇവിടെ നിന്ന് ചിത്രം പകര്‍ത്താവുന്നതാണ്. ആദ്യഘട്ടത്തില്‍ 70 സ്‌റ്റേഷനുകളിലാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുന്നത്. പിന്നീട് ഇത് എ1, എ ക്ലാസ്സ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

 

 

Comments

comments

Categories: FK News