പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടി ഫര്‍ണിച്ചര്‍ ഇടെയ്‌ലര്‍മാര്‍

പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടി ഫര്‍ണിച്ചര്‍ ഇടെയ്‌ലര്‍മാര്‍

ബെംഗളൂരു: വരുമാന വര്‍ധനവിന് ലക്ഷ്യമിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ട് നല്‍കുകയല്ലാതെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ കമ്പനികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അര്‍ബന്‍ ലാഡറും പെപ്പര്‍ഫ്രൈയും വരുമാന വര്‍ധനവിനിടയിലും അവര്‍ നേരിട്ട നഷ്ടം നികത്താനുള്ള ശ്രമത്തിലായിരുന്നു.

2016 സാമ്പത്തിക വര്‍ഷം ഉല്‍പ്പന്നത്തിലും അവയുടെ രൂപകല്‍പ്പനയിലുമുള്ള നിക്ഷേപം കമ്പനി ഉയര്‍ത്തിയിട്ടുണ്ടെന്നും ഈ ഫലം 2017 സാമ്പത്തിക വര്‍ഷത്തെ ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അര്‍ബന്‍ ലാഡര്‍ സിഇഒ ആഷി ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 22 ശതമാനം വര്‍ധനവാണുണ്ടായത്. ഉല്‍പ്പന്ന വിഭാഗത്തില്‍ വ്യത്യസ്തതയാര്‍ന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയത് മാര്‍ക്കറ്റിംഗ് ചെലവ് കുറച്ചു. കൂടാതെ ഡിസ്‌കൗണ്ട് കുറച്ചുകൊണ്ടും മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയും ചെയ്തു. അടുത്തിടെ കമ്പനി ആരംഭിച്ച ബൈ-ബാക്ക് സേവനം വികസിപ്പിക്കാനും പുതിയ വിഭാഗങ്ങളില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

പെപ്പര്‍ഫ്രൈയെ സംബന്ധിച്ച് ഓഫ്‌ലൈന്‍ ബിസിനസ് തന്ത്രം കമ്പനിക്ക് ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. 26 ശതമാനം വരുമാന വര്‍ധനവ് നേടിയ കമ്പനിയുടെ നഷ്ടം 17 ശതമാനം കുറയ്ക്കാനുമായി. മൊത്തം ബിസിനസിന്റെ 20 ശതമാനമാണ് ഓഫ്‌ലൈന്‍ ബിസിനസിന്റെ പങ്കാളിത്തം

പെപ്പര്‍ഫ്രൈയെ സംബന്ധിച്ച് ഓഫ്‌ലൈന്‍ ബിസിനസ് തന്ത്രം കമ്പനിക്ക് ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. 26 ശതമാനം വരുമാന വര്‍ധനവ് നേടിയ കമ്പനിയുടെ നഷ്ടം 17 ശതമാനം കുറയ്ക്കാനുമായി. മൊത്തം ബിസിനസിന്റെ 20 ശതമാനമാണ് ഓഫ്‌ലൈന്‍ ബിസിനസിന്റെ പങ്കാളിത്തം. മെട്രോ നഗരങ്ങളില്‍ മികച്ച സാന്നിധ്യമുള്ള കമ്പനി ഓഫ്‌ലൈന്‍ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മെട്രൊ ഇതര നഗരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ടെന്ന് സിഇഒ അംബരീഷ് മൂര്‍ത്തി പറഞ്ഞു. ഈ വര്‍ഷം തന്നെ ബെംഗളൂരുവിന് പുറത്തേക്ക് തങ്ങളുടെ ഓഫ്‌ലൈന്‍ ബിസിനസ് വികസിപ്പിക്കാന്‍ പെപ്പര്‍ഫ്രൈ തീരുമാനിച്ചിട്ടുണ്ട്. 1,400 ഓളം ആര്‍ക്കിടെക്റ്റുകളെയും ഇന്റീരിയര്‍ ഡിസൈനര്‍മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ച പെപ്പര്‍ഫ്രൈയുടെ പ്രിവിലേജ് പ്രോഗ്രാം ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായകരമായി. ഈ വര്‍ഷം അവസാനത്തോടെ 10,000 പങ്കാളികളെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഈ മേഖലയിലെ മറ്റൊരു കമ്പനിയായ ലൈവ്-സ്‌പേസും മെട്രൊ നഗരങ്ങളിലേക്ക് ഓഫ്‌ലൈന്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Business & Economy

Related Articles