ഫ്‌ളിപ്കാര്‍ട്ട് പുസ്തക വില്‍പ്പന പുനരാരംഭിച്ചു

ഫ്‌ളിപ്കാര്‍ട്ട് പുസ്തക വില്‍പ്പന പുനരാരംഭിച്ചു

പുസ്തക വിഭാഗത്തിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി നിക്ഷേപം നടത്തും

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട്‌ വീണ്ടും പുസ്തക വില്‍പ്പനയാരംഭിക്കുന്നു. 2007 ലാണ് കമ്പനി പുസ്തക വില്‍പ്പന അവസാനിപ്പിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉയര്‍ന്ന വരുമാന
ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, ഫാഷന്‍ വിഭാഗങ്ങളിലായിരുന്നു കമ്പനി പ്രധാനമായും ശ്രദ്ധ നല്‍കിയിരുന്നത്. വലിയ മാറ്റങ്ങളോടെയാണ് പുസ്തക വിഭാഗം പ്ലാറ്റ്‌ഫോം വീണ്ടും അവതരിപ്പിക്കുന്നതെന്നും ഇതിനു സഹായകമായി പുസ്തകങ്ങളും എണ്ണം വര്‍ധിപ്പിക്കല്‍, വിതരണം ഇരട്ടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുമാസമായി നടന്നു വരികയാണെന്നും ഫഌപ്കാര്‍ട്ട് കാറ്റഗറി തലവന്‍ നിഷിത് ഗാര്‍ഗ് പറഞ്ഞു. ഈ വിഭാഗത്തിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറു മാസത്തിനിടെ പുസ്തകങ്ങളുടെ എണ്ണം എഴു ദശലക്ഷത്തിലധികമായാണ് കമ്പനി വികസിപ്പിച്ചത്. അതുപോലെ ഉപഭോക്താക്കള്‍ക്ക് അതിവേഗത്തിലുള്ള ഡെലിവറി സേവനം ലഭ്യമാക്കി പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രസാധകരുമായും കമ്പനി സഹകരിക്കുന്നുണ്ട്

ആറു മാസത്തിനിടെ പുസ്തകങ്ങളുടെ എണ്ണം എഴു ദശലക്ഷത്തിലധികമായാണ് കമ്പനി വികസിപ്പിച്ചത്. അതുപോലെ ഉപഭോക്താക്കള്‍ക്ക് അതിവേഗത്തിലുള്ള ഡെലിവറി സേവനം ലഭ്യമാക്കി പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രസാധകരുമായും കമ്പനി സഹകരിക്കുന്നുണ്ട്. സാധാരണ മെട്രൊ നഗരങ്ങളില്‍ നിന്നു ലഭിക്കുന്ന 85 ശതമാനം ഓര്‍ഡറുകളും രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കാറുണ്ടെന്ന് നിഷിത് ഗാര്‍ഗ് പറഞ്ഞു. ഇ-ബുക്കുകളുടെ കാര്യത്തില്‍ വലിയ ഉല്‍സാഹം കാണിക്കുന്നില്ലെങ്കിലും അടുത്ത രണ്ടു മൂന്നു പാദത്തിനുള്ളില്‍ ഈ സേവനം ആരംഭിക്കാനാണ് പദ്ധതി. ഓണ്‍ലൈന്‍ പുസ്തക വിപണിയിലും ഫഌപ്കാര്‍ട്ടിന്റെ പ്രധാന എതിരാളി ആമസോണാണ്. ഓണ്‍ലൈന്‍ പുസ്തക വിപണിയില്‍ 60 ശതമാനമാണ് ആമസോണിന്റെ വിപണി പങ്കാളിത്തം.

Comments

comments

Categories: Arabia

Related Articles