ഫാസ്റ്റ് ഫുഡ് ഹോര്‍മോണ്‍ തകരാറുണ്ടാകുമെന്ന് പഠനം

ഫാസ്റ്റ് ഫുഡ് ഹോര്‍മോണ്‍ തകരാറുണ്ടാകുമെന്ന് പഠനം

ഭക്ഷണശാലകളിലും ഫാസ്റ്റ് ഫുഡ് കടകളിലും ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാല്‍ അപകടകരമാം വിധം ഹോര്‍മോണ്‍ തകരാറുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇവയിലടങ്ങിയിരിക്കുന്ന രാസപഥാര്‍ത്ഥങ്ങള്‍ ആസ്ത്മ, സ്തനാര്‍ബുദം, ടൈപ്പ് 2 ഡയബറ്റിസ്, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തല്‍. ഭക്ഷണപാക്കേജുകള്‍, ഫാഷന്‍, ആന്ഡീഷ്യസ് സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയിലെല്ലാം പലതരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികളുടെ ഉല്‍പ്പന്നങ്ങളില്‍ പലതും അമേരിക്കയില്‍ നിരോധിച്ചിട്ടുണ്ട്.

ബര്‍ഗറുകളും സാന്‍ഡ്വിച്ചികളുമടക്കമുള്ള ഭക്ഷണങ്ങളില്‍ ഫാത്തലേറ്റ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. കൗമാരക്കാരിലാണ് ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം വളരെ കൂടുതല്‍. വീട്ടില്‍ നിന്നും കഴിക്കുന്നതിനേക്കാള്‍ അധികം പുരത്തു നിന്നു ഭക്ഷണം കഴിക്കുന്നതിനാല്‍ 47 ശതമാനം കൂടുതല്‍ രാസവസ്തുക്കളാണ് പതിവായി ശരീരത്തിലെത്തുന്നത്. ഉയര്‍ന്ന അളവിലുള്ള ഫാത്തലേറ്റ് ഗര്‍ഭധാരണ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതിനിടയാകുമെന്ന് ഗവേഷകനായ ഡോ. അമി സോട്ട പറഞ്ഞു. 2005 നും 2014 നും ഇടയില്‍ ശേഖരിച്ച യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേ (എന്‍എന്‍എഎന്‍എ) യില്‍ ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയിച്ചിരുന്നു.

ഗര്‍ഭിണിയായ സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ രാസവസ്തുക്കളുടെ വിഷബാധമൂലം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഫാത്തലേറ്റുകള്‍ ഭക്ഷ്യ വിതരണത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകള്‍ ഭാവിയില്‍ ഉണ്ടാകേണ്ടതുണ്ട്.

 

Comments

comments

Categories: Health