ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് പരിഷ്‌കരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി

ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് പരിഷ്‌കരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച രീതിയില്‍ പിന്തുണ നല്‍കാന്‍ വെബ്‌സൈറ്റിന് സാധിക്കുമെന്ന് ദുബായ് ചേംബര്‍ സിഇഒയും പ്രസിഡന്റുമായ ഹമദ് ബുവാമിം

ദുബായ്: ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. വ്യവസ്ഥാപിത കമ്പനികള്‍, നിക്ഷേപകര്‍ എന്നിവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള ബന്ധം ശക്തമാക്കുന്നതിനാണ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയതെന്ന് ദുബായ് ചേംബര്‍ സിഇഒയും പ്രസിഡന്റുമായ ഹമദ് ബുവാമിം പറഞ്ഞു.

ദുബായില്‍ നടന്ന സ്റ്റെപ് കോണ്‍ഫറന്‍സിനിടയിലാണ് നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കിയത്. സംരംഭകത്വ പരിപാടികള്‍, ആക്‌സിലറേറ്ററുകള്‍, ഇന്‍ക്യുബേറ്ററുകള്‍ തുടങ്ങി സംരംഭക ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. വിഡിയോകളും ബ്ലോഗുകളുമുണ്ടാകും.

വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ഓപ്ഷനുമുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ഓണ്‍ലൈനായി കണക്റ്റഡ് ആയിരിക്കാനുള്ള മികച്ച ആവാസവ്യവസ്ഥയൊരുക്കുകയാണ് ലക്ഷ്യമെന്ന് ബുവാമിം വ്യക്തമാക്കി.

വെബ്‌സൈറ്റിലൂടെ ദുബായ് ചേംബറും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കും. ബിസിനസ് നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും പുതു സംരംഭങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി 2016ലാണ് ദുബായ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ലോഞ്ച് ചെയ്തത്.

Comments

comments

Categories: Arabia

Related Articles