ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ജാവദേക്കറിനെയും സിബിഎസ്ഇ മേധാവിയെയും മാറ്റണമെന്ന് കോണ്‍ഗ്രസ്

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; ജാവദേക്കറിനെയും സിബിഎസ്ഇ മേധാവിയെയും മാറ്റണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിബിഎസ്ഇ പരിക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍, സിബിഎസ്ഇ ചെയര്‍പെഴ്‌സണ്‍ അനിത കര്‍വാള്‍ എന്നിവരെ നീക്കണം ചെയ്യണമെന്നും ഇവര്‍ അധികാരത്തിലിരിക്കെ മികച്ച അന്വേഷണം സാധ്യമാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുരജ്വാല പറഞ്ഞു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് വീണ്ടും പരീക്ഷയെഴുതേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇതിനിടെ സംഭവത്തിന്റെ പ്രധാന സൂത്രധാരനെ അന്വേഷണ സംഘം ഡല്‍ഹി രാജേന്ദര്‍ നഗറില്‍ നിന്ന് പിടികൂടിയിരുന്നു. കോച്ചിംഗ് സെന്റര്‍ നടത്തുന്ന വിക്കി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

Comments

comments

Categories: FK News
Tags: CBSE