ആച്ചിയുടെ ബിരിയാണി മസാല ഇനി വിദേശത്തേക്ക്

ആച്ചിയുടെ ബിരിയാണി മസാല ഇനി വിദേശത്തേക്ക്

22 വിദേശ രാജ്യങ്ങളിലെ ഫ്‌ളേവറുകളിലാണ് പുതിയ ബിരിയാണി മസാല വികസിപ്പിച്ചിരിക്കുന്നത്

ചെന്നൈ: മസാലകളിലെ വൈവിധ്യത്തിലും വേറിട്ട രുചിയിലും ആഭ്യന്തര വിപണി കീഴടക്കിയ ആച്ചി മസാല അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യമറിക്കാനൊരുങ്ങുന്നു. പ്രത്യേക ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള ബിരിയാണി മസാലയിലെ വേറിട്ട രുചികള്‍ അവതരിപ്പിച്ചുകൊണ്ടാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആച്ചി അന്താരാഷ്ട്ര വിപണി പ്രവേശനത്തിനൊരുങ്ങുന്നത്.

പുതിയ മസാലകള്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ ഒൗട്ട്‌ലെറ്റുകളില്‍ ലഭ്യമല്ല, അവ ലക്ഷ്യമിടുന്ന പ്രത്യേക ഉപഭോക്താക്കളുള്ള വിപണിയില്‍ മാത്രമെ ലഭ്യമാകൂ. ആച്ചി കിച്ചന്‍ വഴി ക്യുക്ക് സര്‍വീസ് റെസ്‌റ്റൊറന്റ് സേവനവും കമ്പനി പരീക്ഷിക്കുന്നുണ്ട്.

വിദേശ വിപണികള്‍ക്കായി കമ്പനിയുടെ ഗവേഷണ കേന്ദ്രത്തില്‍ ആഫ്രിക്ക, പേര്‍ഷ്യന്‍, ഇന്തോനേഷ്യന്‍, യൂറോപ്യന്‍ തുടങ്ങി 22 രാജ്യങ്ങളിലെ ബിരിയാണി മസാലകള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ആച്ചി സ്ഥാപകനും ചെയര്‍മാനുമായ എ ഡി പദ്മസിംഗ് ഐസക്ക് പറഞ്ഞു. ഈ മസാലകള്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ ഒൗട്ട്‌ലെറ്റുകളില്‍ ലഭ്യമല്ല, അവ ലക്ഷ്യമിടുന്ന പ്രത്യേക ഉപഭോക്താക്കളുള്ള വിപണിയില്‍ മാത്രമെ ലഭ്യമാകുകയുള്ളൂ.

ആച്ചി കിച്ചന്‍ വഴി ക്യുക്ക് സര്‍വീസ് റെസ്‌റ്റൊറന്റ് സേവനവും ആച്ചി പരീക്ഷിക്കുന്നുണ്ട്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്ന ഒരു ഔട്ട്‌ലെറ്റ് പരീക്ഷണ അടിസ്ഥാനത്തില്‍ ചെന്നെയില്‍ കമ്പനി ആരംഭിച്ചിരുന്നു. ഉടനെ തന്നെ വെജിറ്റേറിയന്‍ ഔട്ട്‌ലെറ്റ് ആരംഭിക്കാനും ആച്ചിക്ക് പദ്ധതിയുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Comments

comments

Categories: Business & Economy