ഗ്രാന്റ് ഹോളിഡേ കാര്‍ണിവലുമായി തോമസ് കുക്ക്

ഗ്രാന്റ് ഹോളിഡേ കാര്‍ണിവലുമായി തോമസ് കുക്ക്

കൊച്ചി: ഗ്രാന്റ് ഇന്ത്യാ ഹോളിഡേയ്‌സ് സെയില്‍ 2018ന്റെ വന്‍ വിജയത്തിന് പിന്നാലെ ഗ്രാന്റ് ഹോളിഡേ കാര്‍ണിവലുമായി തോമസ് കുക്ക്. അവധികള്‍ ഏറ്റവും ആകര്‍ഷണീയവും കുറഞ്ഞ നിരക്കിലും ആഘോഷിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് അവസരമൊരുക്കുകയാണ് ഗ്രാന്റ് ഹോളിഡേ കാര്‍ണിവല്‍.

ഗ്രാന്റ് ഇന്ത്യാ ഹോളിഡേയ്‌സ് സെയില്‍ 2018 ലൂടെ ഇടപാടുകളില്‍ 40-50 ശതമാനം വരെ വര്‍ദ്ധന കൈവരിക്കാന്‍ തോമസ് കുക്കിന് സാധിച്ചിരുന്നു. ഗ്രാന്റ് ഹോളിഡേ കാര്‍ണിവലുമായി. ഇത്തവണ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തുകയാണ് തോമസ് കുക്ക്. ഏറ്റവും മികച്ച രീതിയില്‍ സഞ്ചാരികള്‍ക്ക് പരമാവധി നേട്ടം ലഭിക്കത്തക്ക രീതിയില്‍ കുടുംബത്തിലെ എല്ലാവരെയും വിനോദയാത്രയില്‍ പങ്കെടുപ്പിക്കുന്ന രീതിയിലാണ് ഗ്രാന്റ് ഹോളിഡേ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ കസ്റ്റമര്‍ ഔട്ട്‌റീച്ച് പ്രോഗ്രാമും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ വിനോദയാത്രകള്‍ക്ക് 40,000 രൂപ വരെ ഡിസ്‌ക്കൗണ്ടാണ് ‘ഗ്രാന്റ് ഹോളിഡേ കാര്‍ണിവലിന്റെ’ പ്രധാന സവിശേഷത. കുട്ടികള്‍ക്ക് സൗജന്യ യാത്രയും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഏറ്റവും മികച്ച യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണ് ‘ഗ്രാന്റ് ഹോളിഡേ കാര്‍ണിവലിലൂടെ’ ലഭിക്കുന്നതെന്ന് തോമസ് കുക്ക് ഹോളിഡേയ്‌സ് പ്രസിഡണ്ട് & കണ്‍ട്രി ഹെഡ് രാജീവ് കാലെ പറഞ്ഞു.

Comments

comments

Categories: Business & Economy