മികച്ച യുഎഇ ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

മികച്ച യുഎഇ ബ്രാന്‍ഡ് എമിറേറ്റ്‌സ് തന്നെ

യുഎഇ ബ്രാന്‍ഡ് റാങ്കിംഗില്‍ വാട്‌സാപ്പിനെയും ആപ്പിളിനെയും കടത്തിവെട്ടി എമിറേറ്റ്‌സ്

ദുബായ്: യുഎഇ വനിതകള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള ബ്രാന്‍ഡ് എമിറേറ്റ്‌സാണെന്ന് സര്‍വേ. യുവ് ഗവ് പ്രസിദ്ധീകരിച്ച യുഎഇ ബ്രാന്‍ഡ് റാങ്കിംഗിലാണ് ഇത് വ്യക്തമായത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനി ബ്രാന്‍ഡ് റാങ്കിംഗില്‍ മുന്നിലെത്തുന്നത്. 25 വയസിനു മുകളിലുള്ള സ്ത്രീകളാണ് കൂടുതലായും സര്‍വേയില്‍ പങ്കെടുത്തത്.

എമിറേറ്റ്‌സിന്റെ മൊത്തം തൊഴില്‍ ശക്തിയില്‍ 44 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ആഗോള ഭീമന്‍മാരായാ പല ടെക് ബ്രാന്‍ഡുകളെയും പിന്തള്ളിയാണ് എമിറേറ്റ്‌സ് മുന്നിലെത്തിയത്. റാങ്കിംഗില്‍ വാട്‌സാപ്പും ഐഫോണും എമിറേറ്റ്‌സിന് പുറകിലായത് പലരെയും ആശ്ചര്യപ്പെടുത്തി. മൂന്നാം സ്ഥാനത്ത് എത്തിയത് ആപ്പിളാണ്. നാലാം സ്ഥാനത്ത് റീട്ടെയ്ല്‍ ബ്രാന്‍ഡായ കാരിഫോറും. ഗൂഗിള്‍, യൂട്യൂബ്, സാംസംഗ്, ഫേസ്ബുക്ക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്.

ഐഫോണുകളോട് യുഎഇ വനിതകള്‍ക്ക് പ്രിയം കൂടിതായും സര്‍വേയില്‍ പരമാര്‍ശമുണ്ട്. ഗൂഗിളും നില മെച്ചപ്പെടുത്തി.

Comments

comments

Categories: Arabia