ഓപ്പോയുടെ എഫ്7  വിപണിയിലേക്ക്

ഓപ്പോയുടെ എഫ്7  വിപണിയിലേക്ക്

കൊച്ചി: ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എഫ്7 വിപണിയില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെല്‍ഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത്. ഏറ്റവും മികച്ച ഫുള്‍സ്‌ക്രീനും പരിഷ്‌കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്‌വെയറും എഫ്7നെ മികവുററതാക്കുന്നു. ഇന്ത്യയില്‍ പുറത്തിറക്കിയ ഓപ്പോ എഫ്7 ഏപ്രില്‍ 9 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈന്‍ സ്റ്റോറുകളില്‍ 21990രുപയ്ക്കും ലഭിക്കും. സോളാര്‍ റെഡ്, മൂണ്‍ ലൈറ്റ് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എഡിഷന്‍ എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാര്‍ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളില്‍ 26990രൂപയ്ക്കും ലഭിക്കും.

”കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓപ്പോ റഷ്യന്‍ വിപണിയിലെത്തി. ഈ വര്‍ഷംതുടക്കത്തില്‍ ജാപ്പനീസ  വിപണിയിലും സാന്നിധ്യമറിയിച്ചു. ഈ വര്‍ഷം യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ വിപണികളില്‍കൂടിഓപ്പോ പ്രവേശിക്കുമ്പോള്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെസന്തോഷം ഈ രണ്ട് പ്രദേശങ്ങളിലുള്ള ജനങ്ങളിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ”. ഓപ്പോ ബ്രാന്റ് ഡയറക്റ്റര്‍ വില്‍ യാംഗ് പറഞ്ഞു

എഫ്7ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് ക്യാമറയാണ്. റിയല്‍ ടൈം ഹൈഡൈനാമിക് റേഞ്ച് സെന്‍സര്‍ സഹിതമാണ് ഈ കാമറ എത്തിയിരിക്കുന്നത്. പ്രകാശമുളള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7നില്‍ എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റല്‍ കാമറയില്‍ എടുത്ത ഫോട്ടോക്ക് സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകള്‍ എടുക്കാം. എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യയുടെ രണ്ടാം തലമുറ അവതരിപ്പിക്കുകയാണ് എഫ്7 ലൂടെ. സെല്‍ഫിയില്‍ മുഖം തിരിച്ചറിയാനും അത് വഴി ഏറ്റവും മികച്ച ബ്യൂട്ടിഫിക്കേഷന്‍ നടത്താനും ഇതിലൂടെ സാധിക്കും

മുഖത്തെ 296 പോയിന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാള്‍ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.മുഖത്തെ 296 പോയിന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. സാധാരണ ചെയ്യുന്ന ഫോട്ടോ എഡിറ്റുകള്‍ക്ക് അനുസൃതമായി ഓട്ടോമാറ്റിക്കായി അതു പോലെ ഫോട്ടോ അഡ്ജസ്റ്റ് ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ സഹായിക്കും
സെല്‍ഫിക്ക് കൂടുതല്‍ നിറം നല്‍കാന്‍ വിവിഡ് മോഡും എഫ്7 ഇല്‍ ഉണ്ട്.

2280 x 1080 റെസലൂഷനാണ് എഫ്7ന്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ ഡിസിപ്ലെയാണ് ഫോണിലുള്ളത്. സ്‌ക്രീന്‍ ടു ബോഡി റേഷ്യാവലിയ സ്‌ക്രീന്‍ പ്രദാനം ചെയ്യുന്നു. 19:9 റേഷ്യായില്‍ എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് എഫ്7. വിശാലമായ സ്‌ക്രീന്‍, ഗെയിമുകളും മറ്റും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

64 ബിറ്റ് 4 ജിബി ഓകേ്റ്റാകോര്‍ പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാനമായി അക സഹിതമുള്ള കളര്‍ ഒഎസ് 5.0 ആണ് മറ്റൊരു പ്രത്യേകത.

ഓപ്പോയുടെ ചരിത്രത്തിലാദ്യമായി ഏപ്രില്‍ രണ്ടാം തിയതി എഫ്7 ഫ്‌ലാഷ് സെയിലും നടക്കും. ഒരു ദിവസമായിരിക്കും ഫ്‌ലാഷ് സെയില്‍. രാജ്യത്തെമ്പാടുമുള്ള 777 ഓപ്പോ സ്റ്റോറുകള്‍ വഴി വില്‍ക്കുക ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 5 ശതമാനം കാഷ് ബാക്ക് 1200 രൂപ വരെ 12 മാസങ്ങള്‍ കൊണ്ട് ലഭിക്കും. കൂടാതെ ജിയോയുടെ 120 ജിബി 4ജി ഡാറ്റ പാക്ക്, ഒരു വര്‍ഷത്തേക്ക് സൗജന്യ സ്‌ക്രീന്‍ റീ പ്ലേസ്‌മെന്റ് സൗകര്യംഎന്നിവയുംലഭിക്കും.

Comments

comments

Categories: Tech
Tags: oppo f7