മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

മലപ്പുറം: ലോറിയില്‍ കടത്തുന്നതിനിടെ കൊണ്ടോട്ടിയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സമീപത്തെ ഗോഡൗണില്‍ നിന്ന് വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് പിടികൂടിയിരിക്കുന്നത്. എന്നാല്‍ പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്‌ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

 

Comments

comments

Categories: FK News
Tags: dinamate, kondoty

Related Articles