ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

ഹൈദരാബാദ്: ദക്ഷണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഓസ്‌ട്രേലിയന്‍ ടീം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്തുനിന്നും പിന്മാറി. ഡേവിഡ് വാര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഷണ്‍മുഖമാണ് അറിയിച്ചത്. ടീമിന്റെ പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്നും ഷണ്‍മുഖം വ്യക്തമാക്കി. അതേസമയം, പന്ത് ചുരണ്ടല്‍ വിവാദത്തിലായ ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്‍ ക്ലബ് രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കാനും സാധിക്കില്ല.

Comments

comments

Categories: Sports